പഴയകാല സിനിമ നടി കെ.വി. ശാന്തി അന്തരിച്ചു

ചെന്നൈ: പഴയകാല സിനിമ നടി ഏറ്റുമാനൂർ സ്വദേശിനി കെ.വി. ശാന്തി അന്തരിച്ചു. 82 വയസ്സായിരുന്നു. തിങ്കളാഴ്​ച രാവിലെ ചെന്നൈ കോടമ്പാക്കത്തെ വസതിയിലായിരുന്നു അന്ത്യം. വാർധക്യസഹജമായ രോഗങ്ങളെ തുടർന്ന്​ കിടപ്പിലായിരുന്നു.

നീലാ പ്രൊഡക്​ഷൻസിൻെറ ബാനറിൽ മെറിലാൻഡ്​ സ്​​റ്റുഡിയോ നിർമിച്ച സിനിമകളിലൂടെയാണ്​ ശാന്തി ശ്രദ്ധിക്കപ്പെട്ടത്​. നർത്തകികൂടിയായ ശാന്തിയെ എസ്​.പി. പിള്ളയാണ്​ സിനിമയിലേക്ക്​ കൊണ്ടുവന്നത്​. 1953ൽ റിലീസായ 'പൊൻകതിർ' ആണ്​ ആദ്യ സിനിമ. 50ലധികം മലയാള ചിത്രങ്ങളിൽ സത്യൻ, പ്രേംനസീർ, മധു, എസ്​.പി. പിള്ള തുടങ്ങിയവരോടൊപ്പം അഭിനയിച്ചു. ഭക്തകുചേല സിനിമയിലെ സത്യഭാമ എന്ന കഥാപാത്രമാണ്​ ശാന്തിയെ ശ്രദ്ധേയയാക്കിയത്​.

മലയാളം, തെലുങ്ക്​, കന്നഡ, ഹിന്ദി സിനിമകളിലും വേഷമിട്ടു. 75'ൽ ഇറങ്ങിയ അക്കൽദാമ, കാമം ക്രോധം മോഹം എന്നിവയാണ്​ അവസാന സിനിമകൾ. നാലു പതിറ്റാണ്ടിലേറെയായി സിനിമയിൽനിന്ന്​ വിട്ടുനിൽക്കുകയായിരുന്നു.

ഭർത്താവ്​: തിരുവനന്തപുരം സ്വദേശി പരേതനായ ജി. ശശിധരൻ. മകൻ: ശ്യാംകുമാർ, മരുമകൾ: ഷീല. മൃതദേഹം തിങ്കളാഴ്​ച വൈകീട്ട്​ കോടമ്പാക്കത്ത്​ സംസ്​കരിച്ചു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.