പുതിയ ചിത്രം പ്രഖ്യാപിച്ച് 'കോക്കേഴ്‌സ് ഫിലിംസ്'; എഡിറ്റർ ഫ്രാൻസിസ് ലൂയിസ് സംവിധായകനാകുന്നു

മാരിവില്ലിൻ ഗോപുരങ്ങൾ, ദേവദൂതൻ 4k റിലീസ് എന്നിവക്ക് ശേഷം കോക്കേഴ്സ് ഫിലിംസ് പുതിയ ചിത്രം പ്രഖ്യാപിച്ചു. പ്രൊഡക്ഷൻ നമ്പർ 24 എന്ന് താത്കാലിക പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് എഡിറ്റർ ഫ്രാൻസിസ് ലൂയിസ് ആണ്. ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ , കാതൽ -ദി കോർ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ ജിയോ ബേബി എന്ന ചലച്ചിത്ര സംവിധായകന്‍റെ സഹകാരിയായ എഡിറ്റർ ഫ്രാൻസിസ് ലൂയിസ്, ഫീച്ചർ സംവിധാന രംഗത്ത് അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണിത്.

അറ്റൻഷൻ പ്ലീസ്, രേഖ, പട്ട് തുടങ്ങിയ നിരൂപക പ്രശംസ നേടിയ ചിത്രങ്ങളുടെ സംവിധാനത്തിലൂടെ പ്രശസ്തനായ ജിതിൻ ഐസക് തോമസും ഫ്രാൻസിസും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. കോക്കേഴ്‌സ് ഫിലിംസിന്റെ ബാനറിൽ ആൻഡ്രൂ & ജോൺ എഫ്‌സി പ്രൈവറ്റ് ലിമിറ്റഡിലെ ആൻഡ്രൂ തോമസുമായി സഹകരിച്ച് സിയാദ് കോക്കറാണ് ചിത്രം നിർമിക്കുന്നത്. ആഗസ്റ്റ് ആദ്യവാരം ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന്‍റെ കൂടുതൽ അണിയറ വിശേഷങ്ങൾ ഉടൻ പുറത്തു വിടുമെന്ന് നിർമാതാവ് സിയാദ് കോക്കർ അറിയിച്ചു.

ചിത്രത്തിന്റെ ഛായാഗ്രഹണം സാലു കെ. തോമസും, സംഗീതം മാത്യൂസ് പുളിക്കനും നിർവഹിക്കുന്നു. ചിത്രത്തിന്റെ എഡിറ്റിങ്ങും ഫ്രാൻസിസ് നിർവഹിക്കും. പ്രൊഡക്ഷൻ കൺട്രോളർ: ഷിഹാബ് വെണ്ണല, പ്രോജക്ട് ഡിസൈനർ: ബോണി അസന്നാർ, ആർട്ട്: രാജേഷ് പി. വേലായുധൻ, കോസ്റ്റ്യൂംസ്: സപ്ന ഫാത്തിമ ഖാജാ, മേക്കപ്പ്: ജിതേഷ് പൊയ്യ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: അഖിൽ ആനന്ദൻ, അസോസിയേറ്റ് ഡയറക്ടർ: മാർട്ടിൻ എൻ ജോസഫ്, സ്റ്റുഡിയോ: ഹൈ സ്റ്റുഡിയോസ്, മാർക്കറ്റിങ്: ഹൈപ്പ്, മാർക്കറ്റിങ് ഹെഡ്: ജിബിൻ ജോയ് വാഴപ്പിള്ളി, സ്റ്റിൽസ്: സേതു അത്തിപ്പിള്ളിൽ, പി.ആർ.ഓ: പി ശിവപ്രസാദ്, പബ്ലിസിറ്റി ഡിസൈൻസ്: അർജുൻ (ഹൈ സ്റ്റുഡിയോസ്) എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Tags:    
News Summary - 'Cockers Films' announces new film; Editor Francis Louis to direct

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.