ദുൽഖർ മാത്രമല്ല, വൻ താരനിരയുമായി കമൽ ഹാസന്റെ 'തഗ് ലൈഫ്'- വിഡിയോ

 മിഴ് സിനിമാ ലോകം മാത്രമല്ല മലയാളി പ്രേക്ഷകരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കമൽ ഹാസൻ ചിത്രമാണ് തഗ് ലൈഫ്. പൊന്നിയിൻ സെൽവന് ശേഷം മണിരത്നം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളും അണിനിരക്കുന്നുണ്ട്. ഇപ്പോഴിതാ തഗ് ലൈഫിലെ താരങ്ങളുടെ പേര് ഔദ്യോഗികമായി പങ്കുവെച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. 

കമൽ ഹാസനൊപ്പം ദുൽഖർ സൽമാൻ, ജോജു, ഐശ്വര്യ ലക്ഷ്മി എന്നിവരാണ് മലയാളത്തിൽ നിന്നും എത്തുന്നത്. ഗൗതം കാർത്തിക്, തൃഷ, ജയംരവി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ആക്ഷന് പ്രധാന്യമുള്ള ഒരു ഗ്യാങ്സ്റ്റാർ ചിത്രമായിരിക്കും തഗ് ലൈഫ് എന്നാണ് സൂചന.

രംഗരായ ശക്തിവേല്‍ നായ്ക്കര്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ കമൽ ഹാസൻ അവതരിപ്പിക്കുന്നത്.

എ ആർ റഹ്‌മാൻ ആണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. ശ്രീകർ പ്രസാദ് ആണ് എഡിറ്റിങ്. മണി രത്‌നം ചിത്രങ്ങളായ കന്നത്തിൽ മുത്തമിട്ടാൽ, ആയുധ എഴുത്ത് എന്നീ ചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുള്ള ഛായാഗ്രാഹകൻ രവി കെ ചന്ദ്രനാണ് തഗ് ലൈഫിനും കാമറ കൈകാര്യം ചെയ്യുന്നത്. അൻപറിവ് മാസ്റ്റേഴ്സിനെയാണ് ആക്ഷൻ കൊറിയോഗ്രാഫി. പ്രൊഡക്ഷൻ ഡിസൈനറായി ശർമ്മിഷ്ഠ റോയ്‍യും കോസ്റ്റ്യൂം ഡിസൈനറായി ഏകാ ലഖാനിയുമാണ് ഈ ചിത്രത്തിൽ പ്രവർത്തിക്കുന്നത്. രാജ് കമൽ ഫിലിംസ് ഇന്റർനാഷണൽ, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ് എന്നിവയുടെ ബാനറിൽ കമൽഹാസൻ, മണിരത്‌നം, ആർ മഹേന്ദ്രൻ, ശിവ അനന്ത് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.


Tags:    
News Summary - Kamal Haasan-Mani Ratnam's 'Thug Life' shooting begins: Tale of power, rebellion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.