ഫഹദ്​ ​അപാര ടാലന്‍റുള്ള നടൻ, ദക്ഷിണേ​ന്ത്യയുടെ സ്വത്ത് -കമൽ ഹാസൻ

ഫഹദ് ഫാസിൽ അപാര ടാലന്റുള്ള നടനാണെന്നും ദക്ഷിണേന്ത്യയുടെ സ്വത്താണെന്നും ഉലകനായകൻ കമൽ ഹാസൻ. 'മാധ്യമം' ലേഖകനുമായി നടത്തിയ അഭിമുഖത്തിലാണ് ഫഹദിനെക്കുറിച്ച് കമൽ പറഞ്ഞത്.

'വിക്ര'മിൽ ഫഹദ്​ ഫാസിലും വിജയ്​ സേതുപതിയും തകർത്തഭിനയിക്കുമ്പോൾ ഞാൻ അവരിൽനിന്ന് പഠിക്കുകയായിരുന്നു. അവരെവെച്ച് ചിത്രം​ സംവിധാനം ചെയ്യണമെന്നുപോലും​ ആഗ്രഹിച്ചുപോയി. ഫഹദ്​ ​അപാര ടാലന്‍റുള്ള നടനാണ്​. കേരളത്തിന്‍റെ മാത്രമല്ല, ദക്ഷിണേ​ന്ത്യയുടെ സ്വത്താണ്​ ഫഹദ്​. ഈ ചിത്രത്തിലേക്ക്​ ഫഹദിനെ തെരഞ്ഞെടുക്കാൻ കാരണം അദ്ദേഹത്തിന്‍റെ കഴിവ്​ മാത്രമാണ്​. അല്ലാതെ മലയാളിയായതുകൊണ്ടല്ല -കമൽ പറഞ്ഞു.

അടുത്ത പത്ത്​ വർഷം പ്രേക്ഷകരുടെ മനസ്സിൽ മായാതെ തങ്ങിനിൽക്കുന്ന സിനിമയായിരിക്കും വിക്രം എന്നും അദ്ദേഹം പഞ്ഞു. സാ​ങ്കേതിക വിദ്യയുടെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തിയാണ്​ വിക്രം ഒരുക്കിയിരിക്കുന്നത്​. സ്റ്റണ്ടിലും കൊറിയോഗ്രഫിയിലുമെല്ലാം സാ​ങ്കേതിക വിദ്യ പ്രയോജനപ്പെടുത്തിയിട്ടുണ്ട്​​ -അദ്ദേഹം പറഞ്ഞു.

മലയാള സിനിമയിൽ അഭിനയിക്കാൻ എപ്പോഴും തയാറാണ്​. പക്ഷേ, അതിനൊത്ത കഥയും കഥാപാത്രവും സംവിധായകനും ഒത്തുവരുന്നില്ല എന്നതു മാത്രമാണ് പ്രശ്നം. മലയാളത്തിലും തമിഴിലും ഒരുപോലെ ഇറങ്ങുന്ന ചിത്രങ്ങൾ ചെയ്യാൻ കഴിയും എന്ന സാധ്യത ഇപ്പോഴുണ്ട്. എന്നാൽ, സംവിധായകർ അതിന്​ തയാറാകുന്നില്ല. സിനിമയുടെ തന്മയത്വം പോകുമോ എന്നാണ്​ മലയാള സംവിധായകരുടെ പേടി. ഈ പേടി മാറ്റി അവരെ പറഞ്ഞ്​ മനസ്സിലാക്കാൻ എനിക്ക്​ കഴിഞ്ഞാൽ ഞാൻ മലയാള സിനിമയിൽ ഇനിയുമെത്തും -കമൽ ഹാസൻ വ്യക്തമാക്കി.

>> അഭിമുഖത്തിന്‍റെ പൂർണരൂപം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Tags:    
News Summary - kamal haasan about fahadh faasil

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.