15 വർഷങ്ങൾക്ക് ശേഷം മോഹൻലാലും ശോഭനയും വീണ്ടും ഒന്നിക്കുന്ന ചിത്രം 'തുടരും' മലയാള സിനിമാ ആരാധകർക്കിടയിൽ നൊസ്റ്റാൾജിയയും ആവേശവും ഉണർത്തി. എന്നാൽ ശോഭന ചിത്രത്തിൽ എത്തുന്നതിന് മുമ്പ് ലളിതയുടെ വേഷത്തിനായി നടി ജ്യോതികയെയാണ് ആദ്യം സമീപിച്ചതെന്ന സംവിധായകൻ തരുൺ മൂർത്തിയുടെ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
'ശോഭന ആയിരുന്നു മനസിൽ. പക്ഷേ എങ്ങനെ ബന്ധപ്പെടണമെന്ന് ഉറപ്പില്ലായിരുന്നു. മുമ്പ് മോഹൻലാലിനൊപ്പം അഭിനയിച്ചിട്ടില്ലാത്ത ഒരാളെ ആയിരുന്നു ഞങ്ങൾ അന്വേഷിച്ചത്. അപ്പോഴാണ് ജ്യോതികയെക്കുറിച്ച് ചിന്തിച്ചത്. ഞാൻ കഥ പറഞ്ഞപ്പോൾ ജ്യോതികയും സൂര്യയും വളരെ ആവേശത്തിലായിരുന്നു. ലോക പര്യടനത്തിന് തയ്യാറെടുത്ത സമയമായതിനാൽ അത് വേണ്ടെന്ന് വെക്കുകയായിരുന്നു' തരുൺ മൂർത്തി പറഞ്ഞു. മോഹൻലാലും ശോഭനയും മലയാളി പ്രേക്ഷകർ കാണാൻ ആഗ്രഹിക്കുന്ന കോമ്പിനേഷനായിരിക്കില്ലേ? ആ ചോദ്യം എന്റെ മനസ്സിൽ അലയടിച്ചുകൊണ്ടിരുന്നു. അങ്ങനെയാണ് ശോഭനയിലേക്ക് എത്തുന്നത്.
വർഷങ്ങൾക്ക് ശേഷം മോഹൻലാൽ-ശോഭന കൂട്ടുകെട്ട് ഒന്നിക്കുന്ന ചിത്രമാണ് തുടരും. തരുൺ മൂർത്തിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രം 24 നാണ് റിലീസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.