മമ്മൂട്ടി സാർ വളരെ സ്പെഷലാണ്; ജ്യോതിക

 മമ്മൂട്ടിക്കൊപ്പം അഭിനയിക്കാൻ സാധിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് ജ്യോതിക. കാതൽ സിനിമയുടെ റിലീസിനോടനുബന്ധിച്ച് നടന്ന പ്രസ്മീറ്റിലാണ് ഇക്കാര്യം പറഞ്ഞത്. ഒരുപാട് നടന്മാർക്കൊപ്പം അഭിനയിച്ചിട്ടുണ്ടെന്നും എന്നാൽ മമ്മൂട്ടി ചിത്രം സ്പെഷലാണെന്നും ജ്യോതിക കൂട്ടിച്ചേർത്തു. അതുപോലെ മെഗസ്റ്റാറിന്റെ നിർമാണ കമ്പനിയുടെ ഭാഗമായി ജോലി ചെയ്യാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും നടി പറഞ്ഞു.

'ഒരുപാട് നായകന്മാർക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. എന്നാൽ മമ്മൂട്ടി സാർ വളരെ സ്പെഷലായി തോന്നി. സെറ്റിൽ എല്ലാവരും ഒരുപോലെയായിരുന്നു. യാതൊരു വേർതിരിവും ഉണ്ടായിരുന്നില്ല. വളരെ കംഫർട്ടബിളായിരുന്നു എനിക്ക് ഈ സിനിമ ചെയ്യാൻ. കൂടാതെ ഈ സിനിമയുടെ എഴുത്തുകാരെക്കുറിച്ച് എടുത്തുപറയാതെ വയ്യ. മികച്ച രീതിയിലാണ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിലെ എല്ലാ കഥാപാത്രങ്ങളുടേയും ഇമോഷൻസ് മികച്ച രീതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്'-ജ്യോതിക പ്രസ് മീറ്റിൽ പറഞ്ഞു.

ജിയോ ബേബി സംവിധാനം ചെയ്ത കാതൽ നവംബർ 23നാണ് തിയറ്ററുകളിൽ എത്തുന്നത്. ചിത്രത്തിൽ മാത്യു ദേവസ്സി എന്ന കഥാപാത്രമായാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. പന്ത്രണ്ട് വര്‍ഷങ്ങള്‍ക്കു ശേഷമാണ് ജ്യോതിക മലയാളത്തിൽ അഭിനയിക്കുന്നത്. ആദര്‍ശ് സുകുമാരൻ, പോള്‍സണ്‍ സ്‌കറിയ എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടി കമ്പനി നിർമിക്കുന്ന ചിത്രം ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസാണ് തിയറ്ററുകളിലെത്തിക്കുന്നത്.

Tags:    
News Summary - Jyothika Opens Up About kaathal Movie Set

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.