ആമിർ ഖാന്റെ പുതിയ കാമുകിയെ അന്വേഷിച്ച് സൽമാൻ ഖാൻ. ബിഗ് ബോസ് റിയാലിറ്റി ഷോയുടെ ഗ്രാൻഡ് ഫിനാലെ വേദിയിലാണ് താരങ്ങളുടെ ഇടയിൽ രസകരമായ ചർച്ച നടന്നത്. ആമിറിന്റെ മകൻ ജുനൈദും വേദിയിലുണ്ടായിരുന്നു. പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായിട്ടാണ് ഇരുവരും ബിഗ് ബോസിലെത്തിയത്.
ആമിറിന്റേയും സൽമാന്റേയും ഫോണുകൾ തമ്മിൽ കൈമാറാൻ ജുനൈദ് ആവശ്യപ്പെട്ടപ്പോഴാണ് ആമിറിന്റെ പുതിയ കാമുകിയെക്കുറിച്ച് സൽമാൻ ചോദിച്ചത്. എന്റെ ഫോൺ പരിശോധിച്ച് നോക്കൂ എന്നായിരുന്നു ആമിറിന്റെ മറുപടി. തുടക്കത്തിൽ ഫോൺ കൈമാറാൻ സൽമാൻ മടിച്ചുവെങ്കിലും ഒടുവിൽ ഫോൺ കൈമാറി.'ആമിര്‍ ഖാന് ഇക്കാര്യത്തില്‍ പ്രശ്‌നമില്ല. അദ്ദേഹമൊരു കുടുംബസ്ഥനാണ്. രണ്ടു പ്രാവശ്യം വിവാഹിതനായി, അതില്‍ കുട്ടികളുണ്ട്, എനിക്കതൊന്നും ഉണ്ടായിട്ടില്ല. അതുപോലെ എനിക്ക് ആമിറിന്റെ ഫോൺ പരിശോധിക്കാനും വലിയ താൽപര്യമില്ല. കാരണം ആ ഫോണിൽ റീന ദത്ത അല്ലെങ്കില്‍ കിരണ്‍ റാവു അയച്ച മെസ്സേജുകളായിരിക്കും കാണുക' -സല്‍മാന്‍ പറഞ്ഞു.
ഇതുകേട്ട ജുനൈദ്, ശരിയാണ് അദ്ദേഹത്തിന്റെ ഫോണില്‍ നിങ്ങള്‍ക്ക് രണ്ട് മുന്‍ ഭാര്യമാരുടെ സന്ദേശങ്ങള്‍ വായിക്കാന്‍ കഴിയുമെന്ന് പറഞ്ഞു. ജുനൈദിന്റെ വാക്കുകൾ വേദിയിൽ ചിരിപടർത്തി.
ഇതിനിടെ ഫോണ്‍ സ്‌ക്രോള്‍ ചെയ്യുമ്പോള്‍, സല്‍മാന്റെ മുന്‍കാല ബന്ധങ്ങളിലൊന്നിനെ പരാമര്‍ശിച്ച് ഇപ്പോഴും ഉണ്ടോയെന്ന് ആമിര്‍ ചോദിച്ചു. 'ഞാന്‍ ആരോടും പോകാന്‍ ആവശ്യപ്പെട്ടിട്ടില്ല. അവരൊക്കെ എന്നെ വിട്ട്പോയതാണെന്ന് സല്‍മാന്‍ പറഞ്ഞു.
ബോളിവുഡിലെ അടുത്ത സുഹൃത്തുക്കളാണ് ഷാറൂഖും സൽമാനും ആമിറും.സിനിമക്ക് അപ്പുറമാണ് താരങ്ങളുടെ ആത്മബന്ധം. പൊതുവേദികളിൽ സൽമാനും ഷാറൂഖും ഒന്നിച്ചെത്താറുണ്ട്. എന്നാൽ ആമിർ ഖാൻ വളരെ വിരളമായി മാത്രമേ പൊതുവേദികളിൽ പ്രത്യക്ഷപ്പെടാറുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.