ജിയോ ബേബിയും ഷെല്ലിയും അന്നു ആന്റണിയും ഒന്നിക്കുന്ന ഫാമിലി ഇമോഷണൽ ത്രില്ലർ; 'സ്വകാര്യം സംഭവബഹുലം' തിയറ്ററുകളിലേക്ക്

ജിയോ ബേബി,ഷെല്ലി കിഷോർ, അന്നു ആന്റണി എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ നസീർ ബദറുദ്ദീൻ തിരക്കഥയെഴുതി സംവിധാനം ചെയ്‍ത ഫാമിലി ത്രില്ലര്‍ ചിത്രമാണ് 'സ്വകാര്യം സംഭവബഹുലം'. ചിത്രം മെയ് 31ന് തിയറ്ററുകളിലെത്തും. എൻ ടെയിൽസ് സ്റ്റുഡിയോസിൻ്റെ ബാനറിൽ സംവിധായകൻ നസീർ ബദറുദ്ദീൻ തന്നെയാണ് ചിത്രം നിർമിച്ചിരിക്കുന്നത്. അൻവർ അലിയുടെ വരികൾക്ക് സിദ്ധാർത്ഥ പ്രദീപാണ് സംഗീതം നിർവഹിച്ചിരിക്കുന്നത്. 'സരിഗമ' ആണ് ചിത്രത്തിൻ്റെ മ്യൂസിക് അവകാശം സ്വന്തമാക്കിയിരിക്കുന്നത്.

അർജുൻ, RJ അഞ്ജലി, സജിൻ ചെറുകയിൽ, സുധീർ പറവൂർ, രഞ്ജി കാങ്കോൽ, അഖിൽ കവലയൂർ എന്നിവരാണ് മറ്റ് അഭിനേതാക്കൾ.

ചിത്രത്തിന്റെ ഛായാഗ്രഹണം രാകേഷ് ധരനും എഡിറ്റിംഗ് നീരജ് കുമാറും നിർവ്വഹിക്കുന്നു.ആർട്ട്: അരുൺ കൃഷ്‌ണ, പ്രൊഡക്ഷൻ കൺട്രോളർ: ജയേഷ് എൽ.ആർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ഉമേഷ് അംബുജേന്ദ്രൻ, അസിസ്റ്റൻ്റ് ഡയറക്ടർ: വിഷ്ണു വിജയൻ ഇന്ദിര, അഭിഷേക് ശശികുമാർ, ശ്രേയസ് ജെ.എസ്, കളറിസ്റ്റ്: ശ്രീധർ വി, സൗണ്ട് ഡിസൈൻ: സന്ദീപ് കുറിശ്ശേരി, മേക്കപ്പ്: ജയൻ പൂങ്കുളം, കോസ്റ്റ്യൂംസ്: അശോകൻ ആലപ്പുഴ, സ്റ്റിൽസ്: ജഗത് ചന്ദ്രൻ, ഡിസൈൻസ്: വിവേക് വിശ്വനാഥ്, പി.ആർ.ഒ: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Tags:    
News Summary - Jeo Baby, Shelly Movie Swakaryam Sambhavabahulam Movie Will Be Released On may 31

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.