'അഭിമുഖത്തിൽ പറയാൻ പാടില്ലാത്തതാണ്'; കുടവയർ ഉണ്ടാകാൻ മണിര്തനം ചെയ്തത്, രഹസ്യം പരസ്യമാക്കി ജയറാം

ന്ത്യൻ സിനിമാ ലോകം ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമാണ് പൊന്നിയിൻ സെൽവൻ. സെപ്റ്റംബർ 30 ന് തിയറ്റർ റിലീസായി എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. തെന്നിന്ത്യയിലെ വൻതാരനിര അണിനിരന്ന ചിത്രത്തിൽ നടൻ ജയറാമും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ആൾവാർകടിയൻ നമ്പി എന്ന കഥാപാത്രമായിട്ടാണ് ജയറാം എത്തുന്നത്. തലമുടി മൊട്ടയടിച്ച് കുടവയറുമായിട്ടാണ് ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

പൊന്നിയിൻ സെൽവൻ വിജയകരമായി പ്രദർശനം തുടരുമ്പോൾ കഥാപാത്രവുമായി ബന്ധപ്പെട്ട ഒരു രഹസ്യം വെളിപ്പെടുത്തുകയാണ്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് നടൻ ഇക്കാര്യം പറഞ്ഞത്.

"അല വൈകുണ്ഠപുരം ലോ എന്ന് ചിത്രത്തിന് വേണ്ടി ശരീരഭാരം കുറച്ച സമയത്താണ് മണിസാർ വിളിച്ചിട്ട് പൊന്നിയിൻ സെൽവനിലെ കഥാപാത്രത്തെ കുറിച്ച് പറയുന്നത്. രണ്ടു വർഷത്തേക്ക് കുടുമി മാത്രമേ തലയിലുണ്ടാവൂ, വയർ ഉണ്ടാക്കണം എന്നു പറഞ്ഞു. നന്നായി ഭക്ഷണം കഴിക്കാൻ തുടങ്ങി. എനിക്ക് മാത്രമായി സെറ്റിൽ ഭക്ഷണമുണ്ടായിരുന്നു. അഭിമുഖത്തിൽ പറയാൻ പാടില്ലാത്തതാണ്. തായ്ലാൻഡിൽ ഷൂട്ടിങ് നടക്കുമ്പോൾ എനിക്ക് മാത്രമായി റൂമിലേക്ക് ബീയർ കൊടുത്തുവിടും. ഷൂട്ടിങ് കഴിയുന്നതുവരെ എന്റെ മുഖത്ത് നോക്കാതെ വയറിലേക്കാണ് അദ്ദേഹം നോക്കിക്കൊണ്ടിരുന്നത്." ജയറാം പറഞ്ഞു.

 കൽക്കിയുടെ പ്രസിദ്ധമായ ചരിത്ര നോവലിനെ ആസ്പദമാക്കി മണിരത്നം സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പൊന്നിയിൻ സെൽവൻ'. തമിഴ്, ഹിന്ദി, തെലുങ്ക്, മലയാളം, കന്നഡ എന്നീ അഞ്ചു ഭാഷകളിൽ പുറത്തെത്തുന്ന ചിത്രം രണ്ട് ഭാ​ഗങ്ങളിലായിട്ടാണ് എത്തുന്നത്. മണിരത്‌നത്തിന്റെ ഉടമസ്ഥതയിലുള്ള മദ്രാസ് ടാക്കീസും ലൈക പ്രൊഡക്ഷനും ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ വിക്രം, ജയംരവി, കാർത്തി, ഐശ്വര്യ റായ്, തൃഷ, ഐശ്വര്യ ലക്ഷ്മി, റഹ്മാൻ, പ്രഭു, ശരത് കുമാർ, ജയറാം, പ്രകാശ് രാജ്, ലാൽ, വിക്രം പ്രഭു, പാർത്ഥിപൻ, ബാബു ആന്റണി, അശ്വിൻ കാകുമാനു, റിയാസ് ഖാൻ, ശോഭിതാ ദുലിപാല, ജയചിത്ര തുടങ്ങിയവരാണ് പ്രധാനവേഷങ്ങളിലെത്തുന്നത്. നീണ്ട ഇടവേളക്ക് ശേഷം ഐശ്വര്യ റായി ബച്ചൻ അഭിനയിക്കുന്ന ചിത്രമാണിത്.

Tags:    
News Summary - Jayaram Opens Up About His Makeover In Ponniyin Selvan Movie

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.