ടൈഗർ മുത്തുവേൽ പാണ്ഡ്യനും കൂട്ടരും കോഴിക്കോട്! ജയിലർ 2 ഷൂട്ടിങ് പുരോഗമിക്കുന്നു

രജനികാന്തിന്‍റെ ആരാധകർ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ജയിലർ 2. സൂപ്പർ ഹിറ്റായ ജയിലറിന്‍റെ രണ്ടാം ഭാഗത്തിന്‍റെ ഷൂട്ടിങ് നിലവിൽ നടന്നുകൊണ്ടിരിക്കുകയാണ്. നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ഷൂട്ടിങ് നിലവിൽ കോഴിക്കോട് നഗരത്തിനടുത്ത് ചെറുവണ്ണൂരിലാണ് നടക്കുന്നത്.

ബി.സി റോഡിലുള്ള സുദർശൻ ബംഗ്ലാവിലാണ് കോഴിക്കോട് സിനിമയുടെ ഷൂട്ടിങ് ആരംഭിച്ചത്. ശനിയാഴ്ച മുതൽ ആരംഭിച്ച ഷൂട്ടിങ്ങിലെ പ്രധാന ലൊക്കേഷനും ഇവിടമാണ്. കഴിഞ്ഞ ദിവസം സംവിധായകൻ നെൽസൺ ദിലീപ് കുമാർ മോഹൻലാൽ-സത്യൻ അന്തിക്കാട് ചിത്രമായ ഹൃദയപൂർവത്തിനെ സെറ്റിലെത്തിയിരുന്നു. മോഹൻലാൽ ജയിലറിൽ മാത്യു എന്ന ക്യാമിയോ റോളിലെത്തിയിരുന്നു. രണ്ടാം ഭാഗത്തിലും താരത്തിന് പ്രധാനപ്പെട്ട റോളുണ്ടാകുമെന്ന് ആരാധകർ പ്രതീക്ഷിക്കുന്നുണ്ട്.

ഈ വർഷം ജനുവരിയിലായിരുന്നു ഒരു പ്രൊമോ വീഡിയോയ്‌ക്കൊപ്പം ജയ്‌ലർ 2 ന്റെ ഔദ്യോഗിക പ്രഖ്യാപനം നടന്നത്. പിന്നാലെ മാര്‍ച്ചില്‍ ചിത്രീകരണവും ആരംഭിച്ചു. അനിരുദ്ധ് ആണ് രണ്ടാം ഭാഗത്തിനും സംഗീതം ഒരുക്കുന്നത്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് സിനിമയുടെ നിർമാണം.

Tags:    
News Summary - jailer 2 Shooting progresses in Kozhikode

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.