വൈകിയത്​ മഹാമാരി കാരണം, എങ്കിലും പെട്ടന്നുതന്നെ വരും; മകളുടെ ബോളിവുഡ്​ അരങ്ങേറ്റത്തെ കുറിച്ച്​ സഞ്ജയ്​ കപൂർ

ബോളിവുഡിൽ ശക്​തമായ സ്വാധീനമുള്ളവരാണ്​​ കപൂർ കുടുംബം. പഴയ കാല സൂപ്പർതാരങ്ങൾ​ തുടങ്ങിവെച്ച ആധിപത്യം അവരുടെ കാലം കഴിഞ്ഞപ്പോൾ സന്താനപരമ്പര കൈമോശം വരാതെ കാത്തുസൂക്ഷിച്ചു​​. സുശാന്ത്​ സിങ്​ രജ്​പുതി​െൻറ മരണത്തിന്​ പിന്നാലെ ഏറ്റവും പഴികേട്ടത്​ കപൂർ കുടുംബമാണെന്ന്​ പറയാം. സ്വജനപക്ഷപാതത്തി​െൻറ കോട്ടയെന്നാണ്​ ഒരുകൂട്ടം പ്രേക്ഷകർ അവരെ വിളിച്ചുകൊണ്ടിരിക്കുന.

ഋഷി കപൂറി​െൻറ മകൻ രൺബീർ കപൂർ, കരിഷ്​മ കപൂറി​െൻറ സഹോദരി കരീന കപൂർ, അനിൽ കപൂറി​െൻറ മകൾ സോനം കപൂർ, ബോണി കപൂറി​െൻറ മകൾ ജാൻവി കപൂർ തുടങ്ങിയവർ അവരുടേതായ സ്ഥാനം ബിടൗണിൽ അരക്കിട്ടുറപ്പിച്ചുകഴിഞ്ഞു. അനിൽ കപൂറി​െൻറ സഹോദരനായ​ സഞ്ജയ്​ കപൂറി​െൻറ പുത്രി ഷനായ കപൂറും വെള്ളിത്തിരയിലേക്ക്​ കാലെടുത്തുവെക്കാൻ പോവുകയാണ്​.

'കോവിഡ്​ മഹാമാരിയെ തുടർന്നാണ്​ അവളുടെ ബോളിവുഡ്​ അരങ്ങേറ്റം വൈകിയത്​. എന്നാൽ, വൈകാതെ അത്​ സംഭവിക്കും. -സഞ്ജയ്​ കപൂർ സൂമിന്​ നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ജാൻവി കപൂർ നായികയായ ഗുഞ്ജൻ സക്​സേന: ദ കാർഗിൽ ഗേൾ എന്ന ചിത്രത്തി​െൻറ സഹ സംവിധായികയായി ഷനായ കപൂർ പ്രവർത്തിച്ചിരുന്നു.

സുശാന്ത് സിംങ് രജ്പുതി​െൻറ ആത്മഹത്യക്ക്​ പിന്നാലെ സമൂഹ മാധ്യമങ്ങളിലുയർന്ന ബോളിവുഡിലെ സ്വജനപക്ഷപാതവുമായി ബന്ധപ്പെട്ട ചർച്ചകളിൽ ആലിയ ഭട്ടിനൊപ്പം ഏറ്റവും വലിച്ചിഴക്ക​പ്പെട്ട താരമാണ്​​​ ജാൻവി കപൂർ. താരപുത്രി എന്ന ലേബല്‍ ഉളളതിനാല്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച സമയം മുതല്‍ ഒരുപാട് സൈബര്‍ ബുള്ളിയിങ്ങിനും വിധേയയാവേണ്ടി വന്നു. പുതിയ ചിത്രം ഗുഞ്ജൻ സക്​സേന ഇറങ്ങിയതിനു പിന്നാലെയും നടിക്കെതിരെ സൈബര്‍ ട്രോളുകള്‍ സജീവമാണ്. ഇൗ സാഹചര്യത്തിലാണ്​ ബോളിവുഡിലേക്ക്​ പുതിയ കപൂർ കുടുംബാംഗം കൂടി കടന്നു വരു​ന്നത്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.