'കാന്താര'ക്ക് മുന്നിൽ വീഴാതെ ധനുഷിന്‍റെ 'ഇഡ്‌ലി കടൈ'; ചിത്രം നേടിയത്

ധനുഷ് സംവിധാനം ചെയ്ത 'ഇഡ്‌ലി കടൈ' ബോക്സ് ഓഫിസിൽ മികച്ച കലക്ഷനുമായി മുന്നേറുകയാണ്. അഞ്ച് ദിവസത്തിനുള്ളിൽ 'ഇഡ്‌ലി കടൈ' ഇന്ത്യയിൽ നിന്ന് ഏകദേശം 38.60 കോടി രൂപ നേടിയെന്നാണ് സാക്നിൽക് വെബ്‌സൈറ്റിന്റെ കണക്കുകൾ. ഞായറാഴ്ച മാത്രം ആറ് കോടി രൂപയായിരുന്നു ചിത്രം നേടിയത്.

ധനുഷ് സംവിധാനം ചെയ്യുന്ന നാലമത്തെ ചിത്രമാണ് 'ഇഡ്‌ലി കടൈ'. ചിത്രം ഉടൻ തന്നെ 50 കോടി രൂപ കലക്ഷൻ നേടുമെന്നാണ് റിപ്പോർട്ട്. ചിത്രത്തിൽ ധനുഷ്, നിത്യ മേനോൻ, അരുൺ വിജയ്, സത്യരാജ്, ശാലിനി പാണ്ഡെ, രാജ്കിരൺ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തിരക്കഥയുടെ കാര്യത്തിൽ ചിത്രത്തിന് നല്ല അവലോകനങ്ങളാണ് ലഭിക്കുന്നത്.

'ഇഡ്‌ലി കടൈ' ആദ്യ ദിനം ഏകദേശം 12.75 കോടി രൂപ കലക്ഷൻ നേടി. ഇതിൽ ഭൂരിഭാഗവും തമിഴ്‌നാട്ടിൽ നിന്നാണ് ലഭിച്ചത്. തമിഴ്നാട്ടിൽ നിന്ന് മാത്രം 10.75 കോടി രൂപയാണ് ചിത്രം നേടിയത്. റിലീസ് ദിവസം അവധിയായത് ചിത്രത്തിന് ഗുണം ചെയ്തു എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. എന്നാൽ ചിത്രത്തിന് മുൻകൂർ ബുക്കിങ് കുറവായിരുന്നു. കാന്താര: ചാപ്റ്റർ 1 റിലീസായത് ഇഡ്‌ലി കടൈയുടെ കലക്ഷനെ ബാധിക്കാൻ സാധ്യതയുണ്ടെന്നായിരുന്നു റിപ്പോർട്ടുകൾ. കേരളത്തിൽ നിന്ന് ആദ്യ ദിവസം 25 ലക്ഷമാണ് ചിത്രം നേടിയത്. കർണാടകയിൽ നിന്ന് ആദ്യ ദിനം ചിത്രം 1.2 കോടി രൂപ നേടി.

വാത്തി, ക്യാപ്റ്റൻ മില്ലർ എന്നീ ചിത്രങ്ങൾക്കും വരാനിരിക്കുന്ന 'നിലാവുക്ക് എൻ മേൽ എന്നടി കൊബം' എന്ന ചിത്രത്തിനും ശേഷം സംഗീതസംവിധായകൻ ജി.വി. പ്രകാശ് കുമാർ ധനുഷിനൊപ്പം വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് 'ഇഡ്‌ലി കടൈ'. ഇഡ്‌ലി കടൈയുടെ ഛായാഗ്രഹണം കിരൺ കൗശിക്, എഡിറ്റിങ് പ്രസന്ന ജി.കെ, പ്രൊഡക്ഷൻ ഡിസൈൻ ജാക്കി എന്നിവരാണ് നിർവഹിക്കുന്നത്.  

Tags:    
News Summary - Idli Kadai box office collections

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.