'ദൃശ്യം 3’ പായ്ക്കപ്പ്; മോഹൻലാൽ ഇനി 'ജയിലർ 2' വിൽ

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ജീത്തു ജോസഫ്-മോഹൻലാൽ ചിത്രമായ ദൃശ്യം 3യുടെ ചിത്രീകരണം പൂർത്തിയാക്കിയ ഉടനെ മോഹൻലാൽ ജയിലർ 2 വിന്‍റെ സെറ്റിലെത്തി ഷൂട്ടിങ് ആരംഭിച്ചതായി റിപ്പോർട്ട്.

നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന രജനീകാന്തിന്റെ ജയിലർ 2 ന്റെ സെറ്റുകളിൽ അദ്ദേഹം എത്തി എന്നാണ് 123 തെലുങ്ക് റിപ്പോർട്ട് ചെയ്യുന്നത്. രജനീകാന്ത് നായകനാകുന്ന സംവിധായകൻ നെൽസന്റെ തമിഴ് ചിത്രമായ ജയിലറിൽ മോഹൻലാൽ അതിഥി വേഷത്തിലെത്തിയിരുന്നു.

രജനീകാന്തിന്‍റെ കഥാപാത്രമായ മുത്തുവേൽ പാണ്ട്യന്‍റെ സുഹൃത്തായ അധോലോക രാജാവ് മാത്യു ആയിട്ടായിരുന്നു മോഹൻലാൽ സ്ക്രീനിൽ എത്തിയിരുന്നത്. മിനിറ്റുകൾ മാത്രമുള്ള സ്ക്രീൻ പ്രസൻസായിരുന്നു ഉണ്ടായിരുന്നുവെങ്കിലും ഇൻട്രോ സീനുകൾ കൊണ്ട് കൈയടി നേടിയിരുന്നു.

ജീത്തു ജോസഫിന്‍റെ ദൃശ്യം 3യുടെ ചിത്രീകരണം ഇന്നലെ അവസാനിച്ച വിഡിയോ സോഷ്യൽ മീഡിയിൽ മോഹൻലാൽ പങ്കുവെച്ചിരുന്നു. ഈ വിഡിയോ പങ്കുവെച്ച് കുറച്ചു മണിക്കൂറുകൾക്കുള്ളിൽ മോഹൻലാൽ ജയിലർ 2 സിനിമയുടെ സെറ്റിലേക്ക് ജോയിൻ ചെയ്യാനായി ഫ്ലൈറ്റിൽ പോകുന്ന ചിത്രങ്ങൾ കോസ്റ്റ്യൂം ഡിസൈനർ ജിഷാദ് ഷംസുദീൻ പങ്കുവെച്ചിട്ടുണ്ടായിരുന്നു.

ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ജയിലർ 2ൽ താനും അഭിനയിക്കുന്നുണ്ടെന്ന് വിനായകൻ സ്ഥിരീകരിച്ചിരുന്നു. ജയിലർ ഫ്രാഞ്ചൈസിയുടെ ആദ്യ ഭാഗത്തിലെ വിനായകന്റെ പ്രകടനം വ്യാപകമായ പ്രശംസ നേടിയിരുന്നു. സിനിമയിൽ വിജയ് സേതുപതിയും പ്രധാനവേഷത്തിൽ അഭിനയിക്കുന്നുണ്ടെന്നാണ് സൂചനകൾ. എന്നാൽ ഇത് സംബന്ധിച്ചുളള ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.

Tags:    
News Summary - 'Drishyam 3' packup Mohanlal join to in 'Jailer 2'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.