സിനിമകളെ പോലെ തന്നെ മാർവലിന്റെ ടെലിവിഷൻ ഷോകൾക്കും ആരാധകർ ഏറെയാണ്. മികച്ച കഥാപശ്ചാത്തലവും ആക്ഷനും കൂടിച്ചേർന്ന് കാഴ്ചക്കാരെ ആവേശത്തിലാഴ്ത്താൻ മാർവൽ ഷോകൾക്ക് സാധിക്കാറുണ്ട്. മാർവൽ കഥാപാത്രങ്ങളിലെ ഡെയർഡെവിളിനും ആരാധകർ ഏറെയാണ്.
കാത്തിരിപ്പിനൊടുവിൽ 'ഡെയർഡെവിൾ ബോൺ എഗെയ്ൻ'ഇന്ത്യയിൽ റിലീസായി. വലിയ പ്രതീക്ഷകളോടെ ആരാധകർ കാത്തിരുന്ന ഡെയർഡെവിൾ ബോൺ എഗെയ്ന്‍ ഇനി ജിയോ ഹോട്സ്റ്റാറിൽ കാണാം. നെറ്റ്ഫ്ലിക്സിന്റെ ഭാഗമായി മൂന്ന് സീസണുകളിലായി ഡെയർഡെവിൾ സീരീസ് ഇറങ്ങിയിരുന്നു. പുതിയ സീരീസ് പുറത്ത് വരുന്നതുമായി ബന്ധപ്പെട്ട വാർത്തകൾ നേരത്തെ മാർവെൽ സ്റ്റുഡിയോസ് പുറത്തുവിട്ടിരുന്നു.
ഒമ്പത് എപ്പിസോഡുകളുള്ള ഡെയർഡെവിൾ ബോൺ എഗെയ്നിന്‍റെ ആദ്യ രണ്ട് എപ്പിസോഡുകൾ മാർച്ച് 5 ന് റിലീസ് ചെയ്തു. പുതിയ എപ്പിസോഡുകൾ എല്ലാ ബുധനാഴ്ചയും റിലീസ് ചെയ്യും. എപ്പിസോഡ് 3: മാർച്ച് 12,എപ്പിസോഡ് 4: മാർച്ച് 19, എപ്പിസോഡ് 5-6: മാർച്ച് 26, എപ്പിസോഡ് 7: ഏപ്രിൽ 2,എപ്പിസോഡ് 8: ഏപ്രിൽ 9, എപ്പിസോഡ് 9: ഏപ്രിൽ 16 റിലീസ് ചെയ്യും.
ചാർളി കോക്സ് ആണ് ചിത്രത്തിൽ ഡെയർഡെവിളായി വേഷമിടുന്നത്. സ്പൈഡർമാൻ: നോ വേ ഹോം, ഷീ-ഹൾക്ക്: അറ്റോർണി അറ്റ് ലോ തുടങ്ങിയ മാർവൽ പ്രോജക്ടുകളിലും ചാർളി ഡെയർഡെവിളായി വേഷമിട്ടിരുന്നു.
വിൻസെന്റ് ഡിഓനോഫ്രിയോ, മാർഗരിറ്റ ലെവീവ, ഡെബോറ ആൻ വോൾ, എൽഡൻ ഹെൻസൺ, സാബ്രിന ഗുവേര, നിക്കി എം. ജെയിംസ്, ജെന്നയ വാൾട്ടൺ, ആർട്ടി ഫ്രൂഷാൻ, ക്ലാർക്ക് ജോൺസൺ, മൈക്കൽ ഗാൻഡോൾഫിനി, അയേലെറ്റ് സൂറർ, ജോൺ ബെർന്താൽ, വിൽസൺ ബെഥേൽ, ജെറമി ഏൾ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.