‘പ്രകടനത്തിലൂടെ അമ്പരപ്പിച്ചുകൊണ്ടിരിക്കുന്നു, ആ സിനിമ ഞെട്ടിച്ചു’; മെഗാസ്റ്റാറിനെ പ്രശംസിച്ച് സിബി മലയിൽ

വ്യത്യസ്തമായ തിരഞ്ഞെടുപ്പുകളിലൂ​ടെ മലയാള സിനിമയിൽ ഒന്നാം സ്ഥാനത്ത് തുടരുന്ന നടനാണ് മെഗാസ്റ്റാർ മമ്മൂട്ടി. സൂപ്പർ താര പദവിയിൽ ഇരിക്കുമ്പോഴും തന്റെ ഇമേജിനെ പൊളിക്കാനും വ്യത്യസ്തമായ പരീക്ഷണങ്ങൾ നടത്താനും മമ്മൂട്ടി എപ്പാഴും തയ്യാറാണ്. മമ്മൂട്ടിയുടെ ഈ പരീക്ഷണ മനസിനെ പ്രശംസിച്ച് സംവിധായകൻ സിബി മലയിൽ.

അടുത്ത കാലത്തായി പ്രകടനത്തിലൂടെ ഞെട്ടിച്ചുകൊണ്ടിരിക്കുന്ന നടന്‍ മമ്മൂട്ടിയാണെന്ന് സിബി മലയില്‍ പറഞ്ഞു. കഥാപാത്രങ്ങളില്‍ മമ്മൂട്ടി നല്ല തെരഞ്ഞെടുപ്പാണ് നടത്തുന്നതെന്നും അത്തരം സമീപനമാണ് ഒരു നടന് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒൺലൈൻ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

‘അടുത്ത കാലത്ത് നമ്മളെ ഞെട്ടിപ്പിച്ചുകൊണ്ടിരിക്കുന്ന പെര്‍ഫോമര്‍ മമ്മൂട്ടിയാണ്. കഥാപാത്രങ്ങളെ തെരഞ്ഞെടുക്കുന്നതില്‍ മമ്മൂട്ടി കാണിക്കുന്ന ഒരു ശ്രദ്ധ ഉണ്ട്. പുഴുവാണ് ഞെട്ടിപ്പിച്ച് കളഞ്ഞത്. പുഴു ഒരു നെഗറ്റീവ് ഷേഡുള്ള കഥാപാത്രമാണ്. ഞെട്ടിപ്പിച്ച പെര്‍ഫോമന്‍സാണ്. അത്ര സൂക്ഷ്മതയോടെ ഒരു കഥാപാത്രത്തെ മമ്മൂട്ടി അടുത്ത കാലത്തൊന്നും ചെയ്തിട്ടില്ല. അത്ഭുതപ്പെടുത്തുന്ന പ്രകടനമായിരുന്നു അത്. ലിജോയുടെ കൂടെ ചെയ്യാന്‍ മമ്മൂട്ടി തയാറാവുന്നു. അടൂര്‍ സാറിന്റെ കൂടെ എത്രയോ സിനിമകളില്‍ ഭാഗമായി. അത് മമ്മൂട്ടിയുടെയും കൂടെ ആഗ്രഹമാണ്. ആഗ്രഹങ്ങളുണ്ടാകണം ഒരു ആക്ടറിന്. ആ ചോയ്‌സ് സ്വന്തമായി എടുക്കേണ്ടതാണ്’-സിബി മലയിൽ പറഞ്ഞു.

വെറുതെ സിനിമ ചെയ്യാനായി അദ്ദേഹത്തിനടുത്ത് പോവാനാവില്ല. നല്ല കഥ വേണം. എനിക്കും മമ്മൂട്ടിക്കും അത് സ്‌പെഷ്യലായിരിക്കണം. ഓടുന്ന ഒരു സിനിമക്ക് അപ്പുറത്തേക്ക് കാലം കഴിഞ്ഞാലും ആളുകള്‍ ആസ്വദിക്കുകയും ചര്‍ച്ച ചെയ്യുകയും ഒക്കെ ചെയ്യുന്ന തരത്തിലുള്ള സിനിമയാണ് ഇപ്പോള്‍ ചെയ്യേണ്ടത്’-സിബി മലയില്‍ പറഞ്ഞു.

മമ്മൂട്ടിയെ വിളിച്ചാല്‍ പ്രോപ്പറായി റെസ്‌പോണ്ട് ചെയ്യും. ഒരാവശ്യം പറഞ്ഞാല്‍ കൃത്യമായി റെസ്‌പോണ്ട് ചെയ്യും. എനിക്ക് മമ്മൂട്ടി ഒരിക്കളും ഡിഫിക്കല്‍ഡറ്റി ഉള്ള ആളല്ല. വളരെ ജനുവനായി പ്രൊഫഷനെ കാണുന്ന ആളാണ് അദ്ദേഹം. എല്ലാവരും പറയുന്നതുപോലെ ആദ്യകാഴ്ചയില്‍ ദേഷ്യക്കാരനാണെന്ന് തോന്നും. അങ്ങനെയല്ല. നേരെ ഓപ്പോസിറ്റാണ്. അത്രമാത്രം ഉള്ള് ശുദ്ധനായ മനുഷ്യനാണ്.

മലയാളികൾ എന്നും ഓർത്തിരിക്കുന്ന ഹൃദയസ്പര്‍ശിയായ നിരവധി സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് സിബി മലയില്‍.ദേശീയ, സംസ്ഥാന തലത്തിൽ ശ്രദ്ധേയമായ സദയം, കിരീടം, തനിയാവര്‍ത്തനം, കാണാക്കിനാവ്, ഹിസ് ഹൈനസ് അബ്ദുള്ള, ആകാശദൂത്, ഓഗസ്റ്റ് 1, മുത്താരംകുന്ന് പി ഒ, സമ്മര്‍ ഇന്‍ ബെത്‌ലഹേം, ഭരതം തുടങ്ങി 40ലധികം ചിത്രങ്ങള്‍ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. 

Tags:    
News Summary - 'Continues to dazzle with performance; Sibi Malayil praises the megastar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.