തെന്നിന്ത്യൻ സിനിമാ ലോകം ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമാണ് ഗോഡ്ഫാദർ. പൃഥ്വിരാജ്- മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങിയ ലൂസിഫറിന്റെ തെലുങ്ക് പതിപ്പാണിത്. പ്രഖ്യാപനം മുതൽ പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായ ഗോഡ്ഫാദർ തിയറ്ററുകളിൽ എത്തിയിട്ടുണ്ട്. ഒക്ടോബർ 5 ന് റിലീസ് ചെയ്ത ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.
ചിരഞ്ജീവിക്കൊപ്പം നയൻതാര, സൽമാൻ എന്നിവർ പ്രധാന വേഷത്തിലെത്തിയ ചിത്രത്തിന്റെ ആദ്യദിനകളക്ഷൻ 25 കോടിയാണ്. ഇത് മികച്ച ഓപ്പണിങ്ങാണെന്നാണ് സിനിമ ട്രെഡ് അനലിസ്റ്റുകൾ പറയുന്നത്. കൂടാതെ പോസിറ്റീവ് റിവ്യൂവാണ് ലഭിക്കുന്നത്.
ചിത്രത്തിന്റെ മേക്കിങ്ങിനെയും ചിരഞ്ജീവിയുടെ അഭിനയത്തെയും പ്രശംസിച്ച് കൊണ്ട് നിരവധി പേർ രംഗത്ത് എത്തിയിട്ടുണ്ട്. കൂടാതെ സൽമാൻ ഖാനും നയൻതാരയും തങ്ങളുടെ വേഷം മികച്ചതാക്കിയെന്നും പ്രേക്ഷകർ പറയുന്നു. ചിരഞ്ജീവിയുടെ കരിയറില ഒരു ഹിറ്റ് ചിത്രമായിരിക്കും ഗോഡ്ഫാദറെന്നാണ് ആരാധകരുടെ നിരീക്ഷണം.
ചിരഞ്ജീവിയുടെ 153-ാം ചിത്രമാണ് ഗോഡ്‍ഫാദര്‍. മോഹന്‍രാജ സംവിധാനം ചെയ്യുന്ന ചിത്രം കോനിഡേല പ്രൊഡക്ഷന്‍ കമ്പനിയും സൂപ്പര്‍ ഗുഡ് ഫിലിംസും ചേര്‍ന്നാണ് നിർമിക്കുന്നത്. പുറത്ത് വന്ന റിപ്പോര്‍ട്ട് പ്രകാരം നെറ്റ്ഫ്ലിക്സിനാണ് ചിത്രത്തിന്‍റെ ഒ.ടി.ടി സ്ട്രീമിംഗ് റൈറ്റ്സ് ലഭിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.