'സി.ബി.ഐ 5: ദ് ബ്രെയ്ൻ' മെയ് ഒന്നിന് റിലീസ്

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം 'സി.ബി.ഐ 5: ദ് ബ്രെയ്ൻ' മെയ് ഒന്നിന് റിലീസ് ചെയ്യും. ​മലയാള കുറ്റാന്വേഷണ സിനിമകളിലെ എക്കാലത്തെയും മികച്ച പരമ്പരയായ സി.ബി.ഐ ഡയറിക്കുറിപ്പിന്റെ അഞ്ചാം വരവാണിത്.

സി.ബി.ഐ പരമ്പരയിലെ നാലാം ഭാഗമിറങ്ങി 17 വര്‍ഷങ്ങള്‍ക്കിപ്പുറമാണ് പുതിയ ചിത്രം വരുന്നത്. എസ്.എൻ. സ്വാമിയുടെ തിരക്കഥയിൽ കെ. മധു തന്നെയാണ് അഞ്ചാംവട്ടവും സേതുരാമയ്യരെ പ്രേക്ഷകരിലേക്കെത്തിക്കുന്നത്. സ്വർ​ഗചിത്ര അപ്പച്ചനാണ് നിർമാണം. വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റതിനെ തുടർന്ന് കിടപ്പിലായ ജഗതി ശ്രീകുമാറിന്റെ തിരിച്ചുവരവും സിനിമയുടെ പ്രത്യേകതയാണ്.

രൺജി പണിക്കർ, സായ്കുമാർ, സൗബിൻ ഷാഹിർ, മുകേഷ്, അനൂപ് മേനോൻ, ദിലീഷ് പോത്തൻ, രമേശ് പിഷാരടി, പ്രതാപ് പോത്തൻ, സന്തോഷ് കീഴാറ്റൂർ, അസീസ് നെടുമങ്ങാട്, ഹരീഷ് രാജു, ഇടവേള ബാബു, ആശാ ശരത്ത്, കനിഹ, മാളവിക മേനോൻ, അൻസിബ, മാളവിക നായർ, മായാ വിശ്വനാഥ്, സുദേവ് നായർ, പ്രശാന്ത് അലക്സാണ്ടർ, രമേശ് കോട്ടയം, ജയകൃഷ്ണൻ, സ്വാസിക, സുരേഷ് കുമാർ, ചന്തു കരമന, സ്മിനു ആർട്ടിസ്റ്റ്, സോഫി എം. ജോ, തണ്ടൂർ കൃഷ്ണ തുടങ്ങി വൻ താരനിര ഈ ചിത്രത്തിൽ അണിനിരക്കുന്നു. സംഗീതം-ജേക്സ് ബിജോയ്, ഛായാഗ്രഹണം-അഖിൽ ജോർജ്, എഡിറ്റിങ്-ശ്രീകർ പ്രസാദ്.

സേതുരാമയ്യർ സീരീസിലെ ഇതുവരെയുള്ള നാലു ഭാഗങ്ങളും സൂപ്പർഹിറ്റുകളായിരുന്നു. 1988ൽ 'ഒരു സി.ബി.ഐ ഡയറിക്കുറിപ്പ്' ആണ് ആദ്യമെത്തിയത്. 1989ൽ 'ജാഗ്രത' എന്ന പേരിൽ രണ്ടാം ഭാഗമിറങ്ങി. 2004ൽ 'സേതുരാമയ്യർ സി.ബി.ഐ'യും, 2005ൽ 'നേരറിയാൻ സി.ബി.ഐ'യും എത്തി.

Tags:    
News Summary - ‘CBI 5: The Brain’ is set for a May 1 release

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.