ബോളിവുഡ് നടി തബസ്സും അന്തരിച്ചു

മുംബൈ: പ്രമുഖ ബോളിവുഡ് നടി തബസ്സും അന്തരിച്ചു. ഇന്ത്യൻ ടെലിവിഷൻ ചരിത്രത്തിലെ ആദ്യ ടോക് ഷോയായ, ദൂരദർശനിലെ 'ഫൂൽ ഖിലെ ഹേ ഗുൽഷൻ ഗുൽഷൻ' എന്ന ഷോയിലൂടെയാണ് ഇവർ പ്രശസ്തയായത്. ഹിന്ദിസിനിമകളിൽ ബാലതാരമായും ഇവർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു 78കാരിയായ തബസ്സുമിൻെറ അന്ത്യം.

1944ൽ അയോധ്യാനാഥ് സച്ദേവിനും അസ്ഗരി ബീഗമിന്‍റെയും മകളായാണ് തബസ്സുമിന്‍റെ ജനനം. 1947ൽ നർഗീസ് എന്ന സിനിമയിൽ ബാലതാരമായാണ് അരങ്ങേറ്റം. ബേബി തബസ്സും എന്നപേരിൽ ബോളിവുഡിൽ പ്രശസ്തയായ തബസ്സും മേരസുഹഗ് (1947), മഞ്ചാർധർ (1947), ബാരി ബെഹൻ (1949) എന്നീ സിനിമകളിലും അഭിനയിച്ചു.

1950ൽ സർഗം, സൻഗ്രാം, ദീദാർ, ബൈജു ബാവ്റാ എന്നീ സിനിമകളിലും അഭിനയിച്ചു. 1960ൽ ഇറങ്ങിയ ചരിത്രസിനിമ മുഗളെ അസമിലും ഇവർക്ക് അവസരം ലഭിച്ചു. തുടർന്നാണ് ടെലിവിഷൻ ടോക് ഷോ അവതാരകയാവുന്നത്.

1972 മുതൽ 1993വരെ ഫൂൽ ഖിലെ ഹോ ഗുൽഷൻ ഗുൽഷൻ ഷോയിൽ നിരവധി പ്രമുഖ താരങ്ങളുമായി അഭിമുഖം നടത്തി. അതിനിടെ സംവിധാനരംഗത്തും കഴിവുതെളിയിച്ചു. തും പർ ഹം ഖുർബാൻ ആയിരുന്നു ചിത്രം. പ്രമുഖ ടെലിവിഷൻ താരം അരുൺ ഗോവിലിന്‍റെ സഹോദരൻ വിജയ് ഗോവിലാണ് ഭർത്താവ്. ഹോഷങ് ഗോവിൽ മകനാണ്.

Tags:    
News Summary - Bollywood actress Tabassum Govil passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.