ഉമ്മൻ ചാണ്ടി, ബാലചന്ദ്ര മേനോൻ, നിവിൻ പോളി

രാഷ്ട്രീയ ജീവിതം സിനിമയാകുന്നു; ഉമ്മൻ ചാണ്ടിയായി ബാലചന്ദ്ര മേനോൻ, ചാണ്ടി ഉമ്മനായി നിവിൻ

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ജീവിതം സിനിമയാകുന്നു. ഉമ്മൻ ചാണ്ടി സർക്കാറിന്‍റെ ഭരണകാലത്തെ സോളാറടക്കമുള്ള വിവാദങ്ങൾ ഉൾകൊള്ളിച്ചുകൊണ്ട്, ഒരു മുഖ്യമന്ത്രി നേരിട്ട പ്രതിസന്ധികൾ എന്ന എന്ന നിലയിലാണ് ചിത്രം വെള്ളിത്തിരയിൽ എത്തുന്നത്.

ബി. ഉണ്ണികൃഷ്ണന്‍റെ സംവിധാനത്തിൽ എത്തുന്ന ചിത്രത്തിൽ സംവിധായകനും നടനുമായ ബാലചന്ദ്ര മേനോനാണ് ഉമ്മൻ ചാണ്ടിയുടെ വേഷം ചെയ്യുന്നത്. അ​ദ്ദേഹത്തിന്റെ മകൻ ചാണ്ടി ഉമ്മനായി നിവിൻ പോളിയുമെത്തും. ഉമ്മൻ ചാണ്ടിയുടെ കഥയായി നേരിട്ട് അവതരിപ്പിക്കുന്നില്ലെന്നാണ് പുറത്തുവരുന്ന വിവരം.

അതേസമയം മുഖ്യമന്ത്രി പിണറായി വിജയന്റെ ബയോപിക്കും സിനിമയാകാൻ ഒരുങ്ങുകയാണ്. കേരളത്തിന്‍റെ കഴിഞ്ഞ 80 വർഷത്തെ രാഷ്ട്രീയ ചരിത്രം കോർത്തിണക്കി പി.എം. തോമസ് കുട്ടിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രമാണ് ദി കോമ്രേഡ്. തലശേരി കലാപ കാലത്തെ പിണറായിയുടെ ഇടപെടൽ തൊട്ട് കോവിഡ്, പ്രളയ കാലങ്ങളിൽ മുഖ്യമന്ത്രി എന്ന നിലയിൽ നടത്തിയ നടപടികൾ വരെ സിനിമയിൽ പ്രമേയമാകുമെന്നാണ് വിവരം.

ബയോപിക്കിൽ നടൻ കമൽ ഹാസനെയും ഉൾപ്പെടുത്തുമെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരം. ഇതുവരെ മലയാള സിനിമ കണ്ട പൊളിറ്റിക്കൽ ഴോണറിൽ നിന്നുള്ള ചിത്രങ്ങളിൽ നിന്നും ഏറെ വ്യത്യസ്തമാണ് ദി കോമ്രേഡ് എന്നാണ് ചിത്രത്തിന്‍റെ സംവിധായകന്‍റെ പ്രതികരണം. മലയാളത്തിന്‍റെ പത്തോളം പ്രമുഖതാരങ്ങൾ അഭിനയിക്കുന്ന ചിത്രത്തിൽ മറ്റു പ്രഗത്ഭരായ താരങ്ങളും എത്തുന്നുണ്ട്. തെരഞ്ഞെടുപ്പിന് മുൻപ് രണ്ട് രാഷ്ട്രീയ സിനിമകൾ വരുന്നു എന്നത് രാഷ്ട്രീയ നേതാക്കൾക്കിടയിലും ചർച്ചയായി മാറിയിട്ടുണ്ട്

Tags:    
News Summary - Balachandra Menon to play Oommen Chandy, Nivin Pauly to play his son

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.