അവതാർ2 കേരളത്തിൽ പ്രദർശിപ്പിക്കില്ല!

ജെയിംസ് കാമറൂണിന്റെ അവതാർ2 സംസ്ഥാനത്ത് പ്രദർശിപ്പിക്കില്ലെന്ന് തിയറ്ററുടമകളുടെ സംഘടനയായ ഫിയോക്ക്. വിതരണക്കാർ കൂടുതൽ പണം ആവശ്യപ്പെട്ടതിനെ തുടർന്നാണ് തീരുമാനം. മൂന്നാഴ്ച തിയറ്ററുകളിൽ പ്രദർശിപ്പിക്കണമെന്നാണ് വിതരണക്കാരുടെ ആവശ്യമെന്നും അത് അംഗീകരിക്കാൻ കഴിയില്ലെന്നും ഫിയോക്ക് വ്യക്തമാക്കി.

50-55 എന്നതാണ് അ ന്യഭാഷാ ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നതിന് മാനദണ്ഡം . അത് ലംഘിക്കുന്ന സിനിമകൾ പ്രദർശിപ്പിക്കില്ലെന്ന് ഫിയോക്ക് പറയുന്നു. അവതാർ ആദ്യഭാഗം 50-55 ധാരണ പ്രകാരം ആണ് തിയറ്ററുകളിൽ പ്രദർശിപ്പിച്ചത്. അഡ്വാൻസ് കൊടുത്തിരുന്നില്ലെന്നും ഫിയോക് പറയുന്നു. വിഷയത്തിൽ ചിത്രത്തിന്റെ അണിയറ പ്രവർത്തകുമായി ചർച്ചയ്ക്ക് തയാറാണെന്നും ഫിയോക് വ്യക്തമാക്കി.

ഡിസംബർ 16 നാണ് ചിത്രം ലോകമെമ്പാടും പ്രദർശനത്തിനെത്തുന്നത്. മലയാളത്തിന് പുറമേ ഹിന്ദി , തെലുങ്ക്, തമിഴ്, കന്നട തുടങ്ങി ഭാഷകളിലും ചിത്രം മൊഴിമാറ്റി റിലീസ് ചെയ്യുന്നുണ്ട്.

നീണ്ട പതിമൂന്ന് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് 'അവതാര്‍; ദ വേ ഓഫ് വാട്ടര്‍' പ്രദര്‍ശനത്തിനെത്തുന്നത്. 2000 കോടി മുതല്‍മുടക്കിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അവതാര്‍ 2ന്റെ കഥ പൂര്‍ണമായും ജേക്കിനെയും നെയിത്രിയെയും കേന്ദ്രീകരിച്ചായിരിക്കുമെന്നാണ് സംവിധായകൻ ജയിംസ് കാമറൂണ്‍ വ്യക്തമാക്കിയിരുന്നു .

2009 ലാണ് അവതാര്‍ ആദ്യഭാഗം പ്രദര്‍ശനത്തിനെത്തിയത്. ലോക സിനിമയുടെ ചരിത്രത്തില്‍ സാമ്പത്തികമായി ഏറ്റവും  കൂടുതൽ  വരുമാനം (2.923 ബില്യണ്‍ ഡോളര്‍) നേടിയ ചിത്രമെന്ന അവതാറിന്റെ റെക്കോഡ് ഇതുവരെ തകര്‍ക്കപ്പെട്ടിട്ടില്ല.

Tags:    
News Summary - Avatar 2 will not be released in Kerala!

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.