അനിൽ വിട പറഞ്ഞത്​ സച്ചിയുടെ പിറന്നാൾ ദിനത്തിൽ; വാക്കുകൾ കിട്ടാതെ അയ്യപ്പനും കോശിയും

ഒരുപിടി മികച്ച കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും വിഖ്യാത ചലച്ചിത്രകാരൻ സച്ചിയുടെ അവസാന ചിത്രമായ അയ്യപ്പനും കോശിയുമാണ്​ അനിൽ നെടുമങ്ങാടിന്​ ഏറ്റവും വലിയ ബ്രേക്ക്​ നൽകിയത്​. അയ്യപ്പനും കോശിക്കുമൊപ്പം പ്രേക്ഷകർ സി.​െഎ സതീശനെയും നെഞ്ചേറ്റിയിരുന്നു. അയ്യപ്പനെ കുറിച്ച്​ കോശിയോട്​ സതീശൻ പറയുന്ന നെടുനീളൻ ഡയലോഗ് നൽകിയ കോരിത്തരിപ്പായിരിക്കാം ഒരു പക്ഷെ ആ സിനിമയെ അവസാനം വരെ പ്രേക്ഷകനെ ഒറ്റയിരിപ്പിൽ കാണാൺ പ്രേരിപ്പിച്ചത്​.

സച്ചിയുടെ ജന്മദിനവും ക്രിസ്​മസ്​ ദിവനവും ഒരുമിച്ച്​ വന്ന ഡിസംബർ 25നാണ്​ അനിൽ നെടുമങ്ങാട്​ വിട പറഞ്ഞുപോകുന്നത്​ എന്നതും നൊമ്പരപ്പെടുത്തുന്നതാണ്​. ഇന്ന്​ അനിൽ സച്ചിയുടെ ഒാർമ്മയ്​ക്കായി ഫേസ്​ബുക്കിൽ ഒരു കുറിപ്പ്​ പങ്കുവെച്ചിരുന്നു. ആ കുറിപ്പ്​ മാത്രം മതി അനിലിന്​​ എത്രത്തോളം പ്രിയപ്പെട്ടതാണ്​ സച്ചിയും അദ്ദേഹത്തി​െൻറ തൂലികയിൽ നിന്ന്​ പിറന്ന സി.​െഎ സതീശനും എന്ന്​ മനസ്സിലാക്കാൻ.

'ഈ ദിവസം ഇങ്ങേരെ കുറിച്ചാണ് എഴുതേണ്ടത് .. ഒന്നും എഴുതാനും കഴിയുന്നില്ല. ഞാനും മരിക്കുവോളം എഫ് ബി യിലെ കവർ ഫോട്ടോയായിട്ട് നിങ്ങളിങ്ങിനെ .... ഷൂട്ടിനിടയിൽ ഒരു ദിവസം എന്‍റെതല്ലാത്ത കുറ്റം കൊണ്ട് എത്താൻ ലേറ്റായപ്പോ കുറച്ച് സെക്കന്‍റ്​ എന്‍റെ കണ്ണിൽ നോക്കിയിരുന്നിട്ട് നീയും സ്റ്റാറായി അല്ലേ .? ഞാൻ പറഞ്ഞു ആയില്ല ആവാം .ചേട്ടൻ വിചാരിച്ചാൽ ഞാൻ ആവാം....സിഐ സതീഷ് എന്ന കഥാപാത്രത്തിനെ സച്ചിച്ചേട്ടനെ ഞാൻ നിരീക്ഷിച്ച് അവതരിപ്പിച്ചതാണ് .സച്ചിയുടെ സംസാരവും പെരുമാറ്റവും ഒക്കെ ഞാൻ ചേട്ടനോട് പറയാതെ അനുകരിക്കുകയായിരുന്നു.'

ഈ ദിവസം ഇങ്ങേരെ കുറിച്ചാണ് എഴുതേണ്ടത് .. ഒന്നും എഴുതാനും കഴിയുന്നില്ല. ഞാനും മരിക്കുവോളം എഫ് ബി യിലെ കവർ ഫോട്ടോയായിട്ട്...

Posted by Anil P. Nedumangad on Thursday, 24 December 2020

സച്ചി സമ്മാനിച്ച സി.​െഎ സതീശന്​ പിന്നാലെ താരത്തെ തേടിയെത്തിക്കൊണ്ടിരുന്നത്​ നിരവധി കഥാപാത്രങ്ങളായിരുന്നു. പൊറിഞ്ചു മറിയം ജോസ്​ എന്ന ചിത്രത്തിന്​ ശേഷം ജോജു ജോർജിനൊപ്പം ഒരു ചിത്രത്തിൽ അഭിനയിച്ചുകൊണ്ടിരിക്കെയാണ്​ താരം മരണക്കയത്തിലേക്ക്​ മുങ്ങിത്താണത്​.

അനിലി​െൻറ മരണത്തിൽ സിനിമാ മേഖലയിലെ സഹപ്രവർത്തകർ അഗാധമായ ദുഃഖം രേഖപ്പെടുത്തി. 'ഒന്നുമില്ല.... എനിക്ക്​ പറയാനൊന്നുമില്ല... നിങ്ങൾ സമാധാനമായിട്ടിരിക്കുന്നു എന്ന്​ പ്രതീക്ഷിക്കുന്നു.. അനിലേട്ടാ.... - അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ സഹതാരമായ പൃഥ്വിരാജ്​ ഫേസ്​ബുക്കിൽ കുറിച്ചു.

'അനിൽ ഇനിയില്ല എന്ന്​ എന്നെങ്ങിനെ ഞാൻ എന്നെ തന്നെ വിശ്വസിപ്പിക്കും ..?' -നടൻ ബിജു മേനോൻ കുറിച്ചത്​ ഇങ്ങനെയായിരുന്നു. സഹപ്രവർത്തകന്​ ആദരാഞ്​ജലികളുമായി നടൻ മമ്മൂട്ടിയും രംഗത്തെത്തി.

Nothing. I have nothing to say. Hope you're at peace Anil etta. 💔

Posted by Prithviraj Sukumaran on Friday, 25 December 2020

അനിൽ ...ഇനി ഇല്ല എന്നെങ്ങിനെ ഞാൻ എന്നെ തന്നെ വിശ്വസിപ്പിക്കും ..?

Posted by Biju Menon on Friday, 25 December 2020

ആദരാഞ്ജലികൾ

Posted by Mammootty on Friday, 25 December 2020

Absolutely devastated to hear this news. Shot with him day before yesterday and today I hear this.. just cant believe! May his family have the strength to sail through this. RIP Anil Nedumangad.. #gonetoosoon

Posted by Indrajith Sukumaran on Friday, 25 December 2020

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.