'സുബ്രതാ റോയി'യുടെ ജീവിതവുമായി 'ദി കേരള സ്റ്റോറി' സംവിധായകൻ; 'സഹാറശ്രീ'; സംഗീതം എ.ആര്‍ റഹ്മാന്‍

വിവാദ ചിത്രം ' ദി കേരള സ്റ്റോറി' ക്ക് പിന്നാലെ പുതിയ ചിത്രം പ്രഖ്യാപിച്ച് സംവിധായകൻ സുദീപതോ സെൻ. സഹാറ ഇന്ത്യ പരിവാര്‍ സ്ഥാപകനും വ്യവസായിയുമായ സുബ്രതാ റോയിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ‘സഹാറശ്രീ’യാണ് പുതിയ ചിത്രം. ടൈറ്റിൽ ടീസർ പുറത്തുവിട്ടിട്ടുണ്ട്. സുബ്രത റോയിയുടെ 75-ാം ജന്മദിനമായ ജൂൺ 10നാണ് ചിത്രം പ്രഖ്യാപിച്ചുകൊണ്ട് ടീസർ പങ്കുവെച്ചിരിക്കുന്നത്. എ. ആർ റഹ്മാനാണ് സംഗീതം ഒരുക്കുന്നത്.

ഇന്ത്യന്‍ സിനിമയിലെ ഒരു സൂപ്പര്‍താരമാകും സുബ്രത റോയിയെ അവതരിപ്പിക്കുക എന്നാണ് വിവരം. ഒരു ബയോപിക് ചിത്രീകരിക്കുക എന്നത് സംവിധായകന്‍ എന്ന നിലയില്‍ എളുപ്പമായ കാര്യമല്ലെന്നും. എ ആർ റഹ്‌മാൻ, ഗുൽസാർ, സന്ദീപ് സിങ്, ഡോ. ജയന്തിലാൽ ഗദ എന്നിവർ ഒപ്പമുള്ളതിനാല്‍ ഈ വലിയ സിനിമ സാധ്യമാകും എന്നാണ് ടൈറ്റില്‍ ലോഞ്ച് ചടങ്ങില്‍ സുദീപ്തോ സെൻ പറഞ്ഞത്. ആരാണ് സുബ്രത റോയിയുടെ റോളില്‍ എത്തുക എന്നത് ഉടന്‍ വെളിപ്പെടുത്തമെന്നും സംവിധായകൻ കൂട്ടിച്ചേർത്തു.

ലെജൻഡ് സ്റ്റുഡിയോയും ഡോ.ജയന്തിലാൽ ഗഡയും (പെൻ സ്റ്റുഡിയോ) അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ ക്രിയേറ്റീവ് പ്രൊഡ്യൂസറായി സന്ദീപ് സിങ് ഉണ്ട്. എ ആർ റഹ്മാൻ ആണ് സംഗീതം. ഋഷി വിർമാണി, സുദീപ്തോ സെൻ, സന്ദീപ് സിങ് എന്നിവരാണ് തിരക്കഥ എഴുതിയിരിക്കുന്നത്. അടുത്ത വർഷം ആദ്യം ചിത്രം തിയറ്ററുകളിലെത്തും.

Tags:    
News Summary - After The Kerala Story, Sudipto Sen to direct Subrata Roy's biopic titled Saharasri. See first-look poster

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.