മകൾ ആശുപത്രിയിൽ; എല്ലാവരും പ്രാർഥിക്കണം, കാർ അപകടത്തെ കുറിച്ച് നടി രംഭ

കാർ അപകടത്തിൽ പരിക്കുപറ്റി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മകൾക്കു​വേണ്ടി പ്രാർഥിക്കണമെന്ന് നടി രംഭ. രംഭയും കുട്ടികളും കാറിൽ സഞ്ചരിക്കവെയാണ് അപകടമുണ്ടായത്. ഇവർ സഞ്ചരിച്ച കാറിൽ മറ്റൊരു കാർ ഇടിക്കുകയായിരുന്നു.  മകൾ പരിക്കേറ്റ ആശുപത്രിയിൽ ചികിത്സയിലാണി​പ്പോഴും. രംഭ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് അപകട വിവരം പങ്കുവെച്ചത്.

ആശുപത്രി കിടക്കയിലുള്ള മകളുടെ ചിത്രം സഹിതമാണ് തങ്ങൾക്ക് സംഭവിച്ച അപകടത്തെ കുറിച്ച് നടി വിശദീകരിച്ചത്. കുട്ടികളുമായി സ്കൂളിൽ നിന്ന് തിരികെ  വരുമ്പോഴാണ് കാർ അപകടത്തിൽപ്പെടുന്നതെന്നും മകള്‍ ആശുപത്രിയിലാണെന്നും, എല്ലാവരും പ്രാര്‍ഥിക്കണമെന്നും രംഭ കുറിച്ചു.


'കുട്ടികളെ സ്‌കൂളിൽ നിന്ന് കൂട്ടിക്കൊണ്ടു വരുമ്പോഴാണ് കാർ അപകടത്തിൽപ്പെടുന്നത്. തങ്ങളുടെ കാറിൽ മറ്റൊരു കാർ വന്ന് ഇടിക്കുകയായിരുന്നു. ഞാനും കുട്ടികളും എന്റെ മുത്തശ്ശിയുമായിരുന്നു കാറിലുണ്ടായിരുന്നത്. ഞങ്ങൾ എല്ലാവരും  നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. എന്റെ കുഞ്ഞ് 'സാഷ' ഇപ്പോഴും ആശുപത്രിയിലാണ്. മോശമായ ദിവസം, മോശം സമയം. ഞങ്ങൾക്കു വേണ്ടി പ്രാർഥിക്കണം'- രംഭ കുറിച്ചു.

വിവാഹശേഷം സിനിമയിൽ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമാണ് നടി രംഭ. തന്റേയും കുടുംബത്തിന്റേയും ചെറിയ വിശേഷങ്ങളും സന്തോഷങ്ങളും നടി സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. 

Tags:    
News Summary - Actress Rambha's About Car accident, Her daughter Sasha hospitalised

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.