ത്രില്ലര്‍ ചിത്രം '18+'-ന്‍റെ ടീസര്‍ റിലീസ് ചെയ്​തു

യുവ നടന്‍ വിജുബാലിനെ നായകനാക്കി നവാഗതനായ മിഥുൻ ജ്യോതി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ത്രില്ലര്‍ ഡ്രാമ ചിത്രമാണ് '18+'.  വി ലെെവ് സിനിമയുടെ ബാനറില്‍ ദിലീപ് എ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്‍റെ ഒഫീഷ്യല്‍ ടീസര്‍, ചലച്ചിത്ര രംഗത്തെ പ്രമുഖരായ പ്രിയനന്ദനന്‍, ആഷിഖ് അബു, ജിബു ജേക്കബ്, സലാം ബാപ്പു, അജയ് വാസുദേവ്, ശങ്കര്‍, ഇര്‍ഷാദ് അലി, കാര്‍ത്തിക് രാമകൃഷ്ണന്‍ തുടങ്ങിയവര്‍ തങ്ങളുടെ ഫേയ്സ് ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.

പൂർണമായും ഒരു നടനെ വെച്ച് ചിത്രീകരിക്കുന്ന "18+ " മലയാളത്തിൽ പുതിയ അവതരണ ശെെലി ഒരുക്കാനുള്ള ശ്രമമാണെന്ന് അണിയറ പ്രവർത്തകര്‍ പറഞ്ഞു. മലയാളത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞവരാണ് ഈ ചിത്രത്തിനു പിന്നിൽ പ്രവര്‍ത്തിക്കുന്നതെന്ന് മറ്റൊരു പ്രത്യേകതയാണ്. റിലീസ് ചെയ്ത വിദ്യാധരന്‍ മാസ്റ്റര്‍ ആലപിച്ച " 18 + " എന്ന ചിത്രത്തിലെ ആദ്യ ഗാനം ഇതിനോടകം ജന പ്രീതി നേടി കഴിഞ്ഞു.

ഛായാഗ്രഹണം-ദേവന്‍ മോഹനന്‍, സംഗീതം-സഞ്ജയ് പ്രസന്നന്‍,  എഡിറ്റിംങ്- അര്‍ജ്ജുന്‍ സുരേഷ്, ഗാനരചന-പ്രഭാവര്‍മ്മ, ഭാവന സത്യകുമാര്‍, ആലാപനം-വിദ്യാധരന്‍ മാസ്റ്റര്‍, സിത്താര കൃഷ്ണകുമാര്‍, രഹ്ന കെ എസ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-അലി അക്ബര്‍ ഫറൂക്ക്, ജ്യോതി വെള്ളാല്ലൂര്‍,  പ്രൊഡക്ഷന്‍ ഡിസെെന്‍-അരുണ്‍ മോഹന്‍, സ്റ്റില്‍സ്-രാഗൂട്ടീസ്, പരസ്യക്കല-നിതിന്‍ സുരേഷ്, അസോസിയേറ്റ് ഡയറക്ടര്‍-അരുണ്‍ കുര്യക്കോസ്, സൗണ്ട്-കരുണ്‍ പ്രസാദ്, പ്രൊജക്റ്റ് കണ്‍സള്‍ട്ടന്‍റ്​-ഹരി വെഞ്ഞാറമൂട്. വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.

Full View

Tags:    
News Summary - 18 plus movie Official Teaser AK Vijubal Midhun Jyothi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.