കാക്കനാട്: അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ വൈസ് പ്രസിഡന്റ് ലക്ഷ്മി പ്രിയ, ഹില്‍പാലസ് എസ്.ഐ.രേഷ്മ എന്നിവര്‍ക്കെതിരെ അന്‍സിബ നല്കിയ പരാതിയില്‍ ലക്ഷ്മി പ്രിയ മൊഴി നല്കി.
നടി ലക്ഷ്മിപ്രിയ, എസ്.ഐ രേഷ്മ എന്നിവര്‍ തന്നെ മാനസികമായി പീഡിപ്പിച്ചുവെന്നാണ് അന്‍സിബയുടെ പരാതി. പൊലീസ് സ്റ്റേഷനിൽ മൂന്ന് മണിക്കൂർ പിടിച്ചിരുത്തിയെന്ന അൻസിബയുടെ ആരോപണം തെറ്റാണെന്നും ലക്ഷ്മിപ്രിയ പറഞ്ഞു.
രണ്ടുപേരും സ്റ്റേഷനിൽ ഉണ്ടായിരുന്നത് ഒന്നേകാൽ മണിക്കൂറാണ്. അൻസിബ അയച്ച വാട്സ്ആപ്പ് സന്ദേശം തന്റെ കുടുംബജീവിതത്തെ ബാധിക്കുന്ന ഘട്ടത്തിലാണ് പരാതി നൽകാൻ നിർബന്ധിതയായത്. ഇതേകുറിച്ച് പലതവണ ചോദിച്ചിട്ടും വ്യക്തമായ വിശദീകരണം നൽകാൻ തയ്യാറായില്ല. ഈ നീക്കത്തിന് പിന്നിൽ യാതൊരു അജണ്ടയുമില്ലെന്ന് വ്യക്തമാക്കിയ അവർ, വ്യക്തികൾ തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കേണ്ടത് അമ്മയല്ലെന്നും കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.