'എന്റെ സംവിധായകരെ അവരുടെ ഭൂതകാലം നോക്കി വിലയിരുത്താറില്ല; എനിക്ക് തിരക്കഥ ഇഷ്ടപ്പെട്ടാൽ ഞാൻ ചെയ്യും'-വിജയ് സേതുപതി

കഥാ തിരഞ്ഞെടുപ്പുകൾ കൊണ്ടും അഭിനയം കൊണ്ടും ഏറെ ആരാധകരുള്ള നടനാണ് വിജയ് സേതുപതി. ഇപ്പോഴിതാ സംവിധായകൻ പുരി ജഗന്നാഥുമായി അടുത്ത പ്രോജക്റ്റിന് തയാറെടുക്കുകയാണ് വിജയ് സേതുപതി. സംവിധായകന്റെ ചില പടങ്ങൾ വിജയിക്കാത്ത സാഹചര്യത്തിൽ ജഗന്നാഥിനൊപ്പം പ്രവർത്തിക്കാനുള്ള തീരുമാനത്തെക്കുറിച്ച് ചോദിച്ചപ്പോൾ, ഒരു സംവിധായകനെയും അവരുടെ ഭൂതകാലം നോക്കി വിലയിരുത്താറില്ലെന്ന് സേതുപതി പറഞ്ഞു.

'എന്റെ സംവിധായകരെ അവർ മുമ്പ് ചെയ്ത കാര്യങ്ങൾ നോക്കി വിലയിരുത്താറില്ല. എനിക്ക് തിരക്കഥ ഇഷ്ടപ്പെട്ടാൽ ഞാൻ അത് ചെയ്യും. പുരി അവതരിപ്പിച്ചത് എനിക്ക് ഇഷ്ടപ്പെട്ടു. ഇതൊരു ആക്ഷൻ ചിത്രമാണ്. ഞാൻ ഇതുവരെ ചെയ്തിട്ടില്ലാത്ത ഒന്ന്. പരീക്ഷിക്കപ്പെടാത്ത മേഖലയിലേക്ക് ഞാൻ എന്നെത്തന്നെ തള്ളിവിടണം' സേതുപതി പറഞ്ഞു.

ട്രെൻഡ് സെറ്റിങ് സിനിമകൾക്കും ഐക്കണിക് നായക സ്വഭാവങ്ങൾക്കും പേരുകേട്ട പുരി ജഗന്നാഥിന്‍റെ 'മെഹബൂബ', 'ലൈഗർ', 'ഡബിൾ ഐസ്മാർട്ട്' തുടങ്ങിയ ചിത്രങ്ങൾ പ്രതീക്ഷക്കൊത്ത് ഉയരാത്തത് സംവിധായന്‍റെ ഇമേജിന് കോട്ടം വരുത്തിയിട്ടുണ്ട്.വിജയ് സേതുപതിയോടൊപ്പം പ്രവർത്തിക്കുന്നു എന്ന് പ്രഖ്യാപിച്ചതുമുതൽ പുരിയുടെ സിഗ്നേച്ചർ ശൈലി കാണാൻ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. പുരിയുടെ തിരിച്ചുവരവായിരിക്കുമെന്ന് പലരും പ്രതീക്ഷിക്കുന്നു.

സേതുപതി, തബു എന്നിവർക്കൊപ്പം രാധിക ആപ്‌തെയും ചിത്രത്തിൽ പ്രധാന വേഷം അവതരിപ്പിക്കുമെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. നീണ്ട ഇടവേളക്ക് ശേഷമാണ് രാധിക ആപ്‌തെ തെലുങ്ക് സിനിമയിലേക്ക് തിരിച്ചുവരുന്നത്. ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും ജൂണിൽ ചിത്രീകരണം ആരംഭിക്കുമെന്ന് വൃത്തങ്ങൾ സൂചിപ്പിക്കുന്നു.

Tags:    
News Summary - Vijay Sethupathi on working with Puri Jagannadh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.