'ഭിക്ഷക്കാരനാകാനും രാജാവാകാനും മമ്മൂക്കക്ക് പറ്റും, മോഹൻലാലിന് അത് പറ്റില്ല, ഒരു തൂണുകൊണ്ട് മാത്രം ഒന്നും നിലനിൽക്കില്ല' -ഉർവശി

ഇന്ത്യൻ സിനിമയിലെ മികച്ച അഭിനേതാക്കളിൽ ഒരാളാണ് ഉർവശി. തന്‍റെ കഥാപാത്രത്തെ ഏറ്റവും മികച്ച രീതിയിൽ പ്രേക്ഷകർക്ക് മുന്നിലെത്താൻ എല്ലാഴ്പ്പോഴും ഉർവശി ശ്രമിക്കാറുണ്ട്. അഭിനയ മികവിന് രണ്ട് ദേശിയ അവാർഡ് നൽകി രാജ്യം നമ്മുടെ പ്രിയ താരത്തെ ആദരിച്ചിട്ടുണ്ട്. ഉർവശിയുടെ ഏറ്റവും പുതിയ ചിത്രമായ ആശയുടെ റിലീസിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. ഇപ്പോഴിതാ, മലയാളത്തിന്‍റെ അഭിനയ ഇതിഹാസങ്ങളായ മോഹൻലാലിനെക്കുറിച്ചും മമ്മൂട്ടിയെക്കുറിച്ചും സംസാരിക്കുകയാണ് ഉർവശി. രഞ്ജിനി ഹരിദാസിന്‍റെ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു നടി.

മോഹൻലാലോ മമ്മൂട്ടിയോ എന്ന രഞ്ജിനിയുടെ ചോദ്യത്തിന് മോഹൂട്ടി എന്നായിരുന്നു ഉർവശിയുടെ ഉത്തരം. ഒരു തൂണുകൊണ്ട് മാത്രം ഒന്നും നിലനിൽക്കില്ല. മിനിമം രണ്ട് തൂൺ എങ്കിലും വേണം. അതുപോലെയാണ് മോഹൻലാലും മമ്മൂട്ടിയും എന്ന് ഉർവശി പറഞ്ഞു. എന്നാൽ സ്ലാങ് ഉപയോഗിക്കുന്നതിലും വേഷ ചേർച്ചയിലും മികച്ചത് മമ്മൂട്ടിയാണ്. അത് സത്യസന്ധമായ കാര്യമാണ്. ഒരേ സമയത്ത് ഭിക്ഷക്കാരനാകാനും രാജാവാകാനും മമ്മൂക്കക്ക് പറ്റും. ജഗതി ശ്രീകുമാറിനും. അത് മോഹൻലാലിന് പറ്റില്ല. എന്നാൽ മോഹൻലാൽ മികച്ച നടനാണ് എന്ന് ഉർവശി പറഞ്ഞു.

തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള സ്ലാങ് മമ്മൂട്ടിക്ക് വളരെ സരളമായി ഉപയോഗിക്കാൻ കഴിയും അത് എല്ലാവർക്കും പറ്റില്ല എന്നും ഉർവശി പറഞ്ഞു. കമൽഹാസനാണോ രജനീകാന്താണോ എന്ന ചോദ്യത്തിനും താരം മറുപടി പറഞ്ഞു. രജനീകാന്ത് മികച്ച നടനാണ് എന്ന് തെളിയിച്ച വ്യക്തിയാണ്. കമൽഹാസനെ ആരോടും താരതമ്യപ്പെടുത്താൻ പറ്റില്ല. ഇന്നത്ത മോഡേൺ അക്ടിങ് ഇല്ലാത്ത കാലത്തും പുതുമകൾ കൊണ്ടുവന്ന നടനാണ് എന്ന് അദ്ദേഹം എന്നും അവർ പറഞ്ഞു.

അതേസമയം, ഉർവശിയും ജോജു ജോർജ്ജും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന 'ആശ'യിൽ ഐശ്വര്യ ലക്ഷ്മി, വിജയരാഘവൻ തുടങ്ങിയവരും പ്രധാന വേഷങ്ങളിലുണ്ട്. അഞ്ച് ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്. ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത് നവാഗതനായ സഫർ സനലാണ്. അജിത് വിനായക ഫിലിംസ് അവതരിപ്പിക്കുന്ന ചിത്രം വിനായക അജിത് ആണ് നിർമിക്കുന്നത്. പൊന്‍മാന്‍, ഗഗനചാരി, ബാന്ദ്ര, മദനോത്സവം, സര്‍ക്കീട്ട് തുടങ്ങിയ ശ്രദ്ധേയ സിനിമകൾക്ക് ശേഷം അജിത് വിനായക ഫിലിംസിന്‍റേതായി എത്തുന്ന ചിത്രമാണ് 'ആശ'. ജോജു ജോർജ്ജും രമേഷ് ഗിരിജയും സഫ‍ർ സനലും ചേർന്നാണ് തിരക്കഥ, സംഭാഷണം ഒരുക്കുന്നത്. 

Tags:    
News Summary - urvashi about mohanlal and mammootty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.