മേപ്പടിയാൻ പോസ്​റ്റർ പിൻവലിച്ചതിന്​ മജ്ഞു വാര്യർക്ക്​ പൊങ്കാല; ഒരു പ്രശ്​നവുമില്ല, എല്ലാവരും പിരിഞ്ഞുപോകണമെന്ന്​ ഉണ്ണി മുകുന്ദൻ

'മേപ്പടിയാൻ' സിനിമയുടെ പോസ്​റ്റർ സോഷ്യൽമീഡിയ വാളിൽ നിന്ന്​ പിൻവലിച്ചതി​െൻറ പേരിൽ​ മജ്ഞുവാര്യർക്കെതിരെ സംഘപരിവാർ നടത്തുന്ന പ്രചരണത്തെ തള്ളി നടൻ ഉണ്ണി മുകുന്ദൻ. പ്രശസ്തയായ ഒരു കലാകാരിയെ ഇത്തരം ദുർബലമായ ആശങ്കകളിലേക്ക് വലിച്ചിഴക്കരുത് എന്ന്​ ഉണ്ണി മുകുന്ദൻ ഫേസ്​ബുക്കിൽ കുറിച്ചു. റിലീസ് പോസ്റ്റുകൾ സോഷ്യൽ മീഡിയ ഹാൻഡിലിൽ നിന്ന് ഒരാഴ്ചയ്ക്ക് ശേഷം നീക്കം ചെയ്യുമെന്ന് മഞ്ജു വാര്യരുടെ സോഷ്യൽ മീഡിയ ടീം മുൻകൂട്ടി അറിയിച്ചിരുന്നെന്നും അതിൽ ഒരു പ്രശ്​നവുമില്ലെന്നും ഉണ്ണി മുകുന്ദൻ കുറിച്ചു.

'മേപ്പടിയാൻ' സിനിമയുടെ ​പോസ്​റ്റർ മജ്ഞുവാര്യർ നേരത്തെ പങ്കുവെച്ചിരുന്നു. സിനിമയുടെ റിലീസിന്​ ശേഷം ഇതവരുടെ ​വാളിൽ നിന്ന്​ നീക്കം ചെയ്​തു. സിനിമക്ക്​ സംഘ്​പരിവാർ ചായ്​വുണ്ടെന്ന വിവാദമുയർന്ന പശ്ചാത്തലത്തിലാണ്​ മജ്ഞു വാര്യർ പോസ്​റ്റർ നീക്കം ചെയ്​തതെന്ന തരത്തിലാണ്​ സംഘപരിവാർ ഹാൻഡിലുകൾ സോഷ്യൽ മീഡിയയിൽ ഇത്​ പ്രചരിപ്പിച്ചത്​. ചാനൽ ചർച്ചകളിലെ വലതു നിരീക്ഷകൻ ശ്രീജിത്​ പണിക്കരടക്കം മജ്ഞു വാര്യരെ അങ്ങേയറ്റം ആക്ഷേപിച്ചാണ്​ ഇൗ സംഭവത്തിൽ ഫേസ്​ബുക്ക്​ പോസ്​റ്റിട്ടത്​. 'സിനിമയ്ക്ക് ആശംസാ പോസ്റ്റിടുക. സിനിമ ഇറങ്ങുമ്പോള്‍ പോസ്റ്റ് മുക്കുക. വേറൊരു പോസ്റ്റില്‍ പൊങ്കാല ഏറ്റുവാങ്ങുക. ശേഷം ആ പോസ്റ്റും മുക്കുക. ഹൗ, നിലപാട്! ല്യാഡി ശൂപ്പര്‍ ശുഡാപ്പി ശ്റ്റാര്‍,' എന്നാണ് ശ്രീജിത്ത് എഴുതിയിരുന്നത്.

എന്നാൽ, സംഘപരിവാർ പ്രചരണത്തെ തള്ളിക്കൊണ്ടാണ്​ മേപ്പടിയാനിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഉണ്ണിമുകുന്ദൻ രംഗത്തെത്തിയിരിക്കുന്നത്​. ഉണ്ണി മുകുന്ദ​െൻറ പോസ്​റ്റിൽ നിന്ന്​:

ഹലോ സുഹൃത്തുക്കളെ,

മേപ്പടിയാൻ എന്ന എെൻറ സിനിമയുടെ പ്രചരണാർത്ഥം മഞ്ജു ചേച്ചി പങ്കുവെച്ച ഒരു സൗഹാർദപരമായ പോസ്റ്റുമായി ബന്ധപ്പെട്ട് അനാവശ്യ വാർത്തകൾ പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.

ഇത്തരത്തിലുള്ള ഏതെങ്കിലും റിലീസ് പോസ്റ്റുകൾ അവരുടെ സോഷ്യൽ മീഡിയ ഹാൻഡിലിൽ നിന്ന് ഒരാഴ്ചയ്ക്ക് ശേഷം നീക്കം ചെയ്യുമെന്ന് മഞ്ജു വാര്യരുടെ സോഷ്യൽ മീഡിയ ടീം മുൻകൂട്ടി അറിയിച്ചിരുന്നുവെന്ന് ഞാൻ വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു.

അതിനാൽ ഞങ്ങൾ ഇവിടെ ഒരു പ്രശ്നവും കാണുന്നില്ല. പ്രശസ്തയായ ഒരു കലാകാരിയെ ഇത്തരം ദുർബലമായ ആശങ്കകളിലേക്ക് വലിച്ചിഴക്കരുത് എന്ന് അഭ്യർത്ഥിക്കുന്നു. ഈ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട എല്ലാ ആശങ്കകളും ഇവിടെ അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Tags:    
News Summary - unni supports manju

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.