ഗ്രാമീണതയുടെ ദൃശ്യഭാഷ തീർത്ത വിസ്മയം

ചെ​ന്നൈ: ത​മി​ഴ് സി​നി​മ​യി​ലെ ഗ്രാ​മീ​ണ​ത​യു​ടെ ദൃ​ശ്യ​ഭാ​ഷാ വി​പ്ല​വ​ത്തി​ന് തു​ട​ക്ക​മി​ട്ട ഭാ​ര​തി​രാ​ജ ഇ​ന്ത്യ​ൻ സി​നി​മ​യി​ലെ ഏ​റ്റ​വും മി​ക​ച്ച സം​വി​ധാ​യ​ക​രി​ലൊ​രാ​ളാ​യാ​ണ് ആ​ദ​രി​ക്ക​പ്പെ​ടു​ന്ന​ത്. ത​മി​ഴ് സി​നി​മ​യു​ടെ ആ​ഖ്യാ​ന ശൈ​ലി​യെ മാ​റ്റി​മ​റി​ച്ച ഇ​ദ്ദേ​ഹം സി​നി​മ​ക്ക് ന​ൽ​കി​യ സം​ഭാ​വ​ന​ക​ൾ സ​മാ​ന​ത​ക​ളി​ല്ലാ​ത്ത​താ​ണ്.

1941 ജൂ​ലൈ 17ന് ​ത​മി​ഴ്‌​നാ​ട്ടി​ലെ തേ​നി ജി​ല്ല​യി​ലു​ള്ള അ​ല്ലി​ന​ഗ​ര​ത്തി​ലാ​ണ് പെ​രി​യ മാ​യ​ത്തേ​വ​ർ- ക​റു​ത്ത​മ്മ​യെ​ന്ന മീ​നാ​ക്ഷി​യ​മ്മാ​ൾ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​യി ഭാ​ര​തി​രാ​ജ ജ​നി​ച്ച​ത്. ‘ചി​ന്ന​സാ​മി’ എ​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്റെ യ​ഥാ​ർ​ഥ നാ​മം. സ്കൂ​ൾ പ​ഠ​ന​കാ​ല​ത്തു​ത​ന്നെ സാ​ഹി​ത്യ​ത്തി​ലും പ്ര​സം​ഗ​മ​ത്സ​ര​ങ്ങ​ളി​ലും നാ​ട​ക​ങ്ങ​ളി​ലും സ​ജീ​വ​മാ​യ താ​ൽ​പ​ര്യം അ​ദ്ദേ​ഹം പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു. സ്വ​ന്തം നാ​ട്ടി​ൽ ഹെ​ൽ​ത്ത് ഇ​ൻ​സ്‌​പെ​ക്ട​റാ​യി ജോ​ലി ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ, സി​നി​മാ മോ​ഹം ശ​ക്ത​മാ​യ​തോ​ടെ ജോ​ലി ഉ​പേ​ക്ഷി​ച്ച് അ​ദ്ദേ​ഹം ചെ​ന്നൈ​യി​ലെ​ത്തു​ക​യാ​യി​രു​ന്നു.

ചെ​ന്നൈ​യി​ലെ​ത്തി​യ​തി​നു​ശേ​ഷം സി​നി​മ​യി​ൽ ഉ​ട​ന​ടി അ​വ​സ​രം ല​ഭി​ച്ചി​ല്ല. നാ​ട​ക​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ചും പെ​ട്രോ​ൾ പ​മ്പു​ക​ളി​ൽ ജോ​ലി ചെ​യ്തു​മാ​ണ് ഉ​പ​ജീ​വ​നം ന​ട​ത്തി​യ​ത്. ഈ ​പ്ര​തി​സ​ന്ധി​ക​ൾ​ക്കി​ട​യി​ലും സി​നി​മ​യോ​ടു​ള്ള അ​ട​ങ്ങാ​ത്ത അ​ഭി​നി​വേ​ശം അ​ദ്ദേ​ഹ​ത്തെ പ്ര​ശ​സ്ത ക​ന്ന​ട സം​വി​ധാ​യ​ക​ൻ പു​ട്ട​ണ്ണ ക​ന​ഗ​ലി​ന്റെ അ​ടു​ത്തെ​ത്തി​ച്ചു. ഇ​ദ്ദേ​ഹ​ത്തി​ന്റെ സ​ഹാ​യി​യാ​യി പ്ര​വ​ർ​ത്തി​ച്ച​താ​ണ് ഭാ​ര​തി​രാ​ജ​യു​ടെ സി​നി​മാ ജീ​വി​ത​ത്തി​ൽ വ​ഴി​ത്തി​രി​വാ​യ​ത്. മ​ല​യാ​ളി സം​വി​ധാ​യ​ക​ൻ എം. ​കൃ​ഷ്ണ​ന്‍നാ​യ​ർ, പി.​പു​ല്ല​യ്യ, അ​വി​നാ​ശി മ​ണി, എ.​ജ​ഗ​ന്നാ​ഥ​ൻ എ​ന്നി​വ​രു​ടെ​യും സ​ഹ​സം​വി​ധാ​യ​ക​നാ​യി പ്ര​വ​ർ​ത്തി​ച്ചു. 1974ലാ​ണ് ച​ന്ദ്ര​ലീ​ല​യെ വി​വാ​ഹം ക​ഴി​ച്ച​ത്. 1977ൽ ​പു​റ​ത്തി​റ​ങ്ങി​യ ‘16 വ​യ​തി​നി​ലേ’ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ഭാ​ര​തി​രാ​ജ സ്വ​ത​ന്ത്ര സം​വി​ധാ​യ​ക​നാ​യി അ​ര​ങ്ങേ​റ്റം കു​റി​ച്ച​ത്. ക​മ​ൽ​ഹാ​സ​ൻ, ര​ജ​നി​കാ​ന്ത്, ശ്രീ​ദേ​വി എ​ന്നി​വ​രു​ടെ അ​ഭി​ന​യ ജീ​വി​ത​ത്തി​ലെ നി​ർ​ണാ​യ​ക​മാ​യ സി​നി​മ​യാ​ണി​ത്. ത​മി​ഴ് സി​നി​മ​യു​ടെ ച​രി​ത്രം മാ​റ്റി​യെ​ഴു​തി​യ ചി​ത്ര​മാ​യി​രു​ന്നു ഇ​ത്. ന​ഗ​ര​ങ്ങ​ളി​ലെ സ്റ്റു​ഡി​യോ സെ​റ്റു​ക​ൾ​ക്കു​ള്ളി​ൽ മാ​ത്രം ഒ​തു​ങ്ങി​നി​ന്നി​രു​ന്ന ത​മി​ഴ് സി​നി​മ​യെ ഗ്രാ​മീ​ണ​ഭം​ഗി​യി​ലേ​ക്കും മ​ണ്ണി​ന്റെ പ​ച്ച​പ്പി​ലേ​ക്കും റി​യാ​ലി​റ്റി​യി​ലേ​ക്കും ഇ​റ​ക്കി​ക്കൊ​ണ്ടു​വ​ന്ന​ത് ഭാ​ര​തി​രാ​ജ​യാ​യി​രു​ന്നു.

‘വേ​ദം പു​തു​ത്’ എ​ന്ന ഇ​ദ്ദേ​ഹ​ത്തി​ന്റെ സി​നി​മ ത​മി​ഴ്‌​നാ​ട്ടി​ലെ ബ്രാ​ഹ്മ​ണ സ​മൂ​ഹ​ത്തി​ലെ​യും മ​റ്റ് ഉ​യ​ർ​ന്ന ജാ​തി​ക​ളി​ലെ​യും ജാ​തി വി​വേ​ച​ന​ങ്ങ​ളെ​ക്കു​റി​ച്ച് പ്ര​തി​പാ​ദി​ക്കു​ന്ന​താ​യി​രു​ന്നു. 2009ൽ ​ശ്രീ​ല​ങ്ക​യി​ൽ ത​മി​ഴ്-​സിം​ഹ​ള യു​ദ്ധം കൊ​ടു​മ്പി​രി​ക്കൊ​ണ്ടി​രി​ക്കെ ചെ​ന്നൈ​യി​ൽ ഭാ​ര​തി​രാ​ജ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ശ്രീ​ല​ങ്ക​ൻ ത​മി​ഴ​ർ​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ക​ടി​പ്പി​ച്ച് പ്ര​ക്ഷോ​ഭം സം​ഘ​ടി​പ്പി​ച്ചു. അ​ന്ന​ത്തെ കേ​ന്ദ്ര സ​ർ​ക്കാ​ർ നി​ല​പാ​ടി​ൽ പ്ര​തി​ഷേ​ധി​ച്ച് ത​നി​ക്ക് ല​ഭി​ച്ച പ​ത്മ പു​ര​സ്കാ​രം തി​രി​ച്ചു​ന​ൽ​കു​ന്ന​താ​യി അ​ദ്ദേ​ഹം പ്ര​ഖ്യാ​പി​ച്ച​ത് ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​രു​ന്നു.

ഒ​രു​ഘ​ട്ട​ത്തി​ൽ ശ്രീ​ല​ങ്ക​ൻ ത​മി​ഴ​രു​ടെ പ്ര​ശ്ന​മു​യ​ർ​ത്തി​ക്കാ​ണി​ച്ച് രാ​മേ​ശ്വ​ര​ത്ത് സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ചു. 2002ൽ ​കാ​വേ​രി ന​ദീ​ജ​ലം ത​മി​ഴ്നാ​ടി​ന് വി​ട്ടു​കൊ​ടു​ക്കാ​ൻ ക​ർ​ണാ​ട​ക വി​സ​മ്മ​തി​ച്ച​പ്പോ​ൾ നെ​യ്‍വേ​ലി ലി​ഗ്നൈ​റ്റ് കോ​ർ​പ​റേ​ഷ​നി​ൽ​നി​ന്ന് ക​ർ​ണാ​ട​ക​ക്ക് ​ൈവ​ദ്യു​തി ന​ൽ​കു​ന്ന​ത് നി​ർ​ത്തി​വെ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഭാ​ര​തി​രാ​ജ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ക്ഷോ​ഭം ന​ട​ത്തി​.

തമിഴ് സിനിമാ ചരിത്രം തിരുത്തിക്കുറിച്ച അതികായൻ

ചെ​ന്നൈ: അ​ഞ്ചു പ​തി​റ്റാ​ണ്ടി​ലേ​റെ നീ​ണ്ട സി​നി​മാ ജീ​വി​ത​ത്തി​ൽ ത​മി​ഴ് സി​നി​മ​യു​ടെ ച​രി​ത്രം തി​രു​ത്തി​ക്കു​റി​ച്ച സം​വി​ധാ​യ​ക​നാ​ണ് ഭാ​ര​തി​രാ​ജ. ത​മി​ഴ്‌​നാ​ട്ടി​ലെ ഗ്രാ​മീ​ണ ജീ​വി​ത​ത്തെ അ​തി​ന്റെ എ​ല്ലാ സൂ​ക്ഷ്മ​ത​ക​ളോ​ടെ​യും വെ​ള്ളി​ത്തി​ര​യി​ൽ എ​ത്തി​ച്ച അ​ദ്ദേ​ഹം ‘ഇ​യ​ക്കു​ന​ർ ഇ​മ​യം (സം​വി​ധാ​യ​ക​രി​ലെ അ​തി​കാ​യ​ൻ)’ എ​ന്നാ​ണ് അ​റി​യ​പ്പെ​ട്ടി​രു​ന്ന​ത്. സി​നി​മ തു​ട​ങ്ങു​ന്ന​തി​നു​മു​മ്പ് അ​ദ്ദേ​ഹം സ്നേ​ഹ​ത്തോ​ടെ പ​റ​യു​ന്ന ‘‘എ​ൻ ഇ​നി​യ ത​മി​ഴ് മ​ക്ക​ളെ...’’ എ​ന്ന വാ​ക്കു​ക​ൾ ഇ​നി സി​നി​മ​പ്രേ​മി​ക​ളു​ടെ ഓ​ർ​മ​ക​ളി​ൽ മു​ഴ​ങ്ങും.

ജാ​തീ​യ​ത, ലിം​ഗ അ​സ​മ​ത്വം, പെ​ൺ​ഭ്രൂ​ണ​ഹ​ത്യ, ന​ഗ​ര​ങ്ങ​ളി​ലെ തൊ​ഴി​ലി​ല്ലാ​യ്മ തു​ട​ങ്ങി​യ സാ​മൂ​ഹി​ക പ്ര​ശ്ന​ങ്ങ​ൾ അ​ദ്ദേ​ഹം ത​ന്റെ സി​നി​മ​ക​ളി​ലൂ​ടെ ധീ​ര​മാ​യി ച​ർ​ച്ച ചെ​യ്തു. മി​ക​ച്ച ചി​ത്ര​ത്തി​നു​ള്ള ആ​റു ദേ​ശീ​യ ച​ല​ച്ചി​ത്ര അ​വാ​ർ​ഡു​ക​ൾ, നാ​ല് ഫി​ലിം​ഫെ​യ​ർ അ​വാ​ർ​ഡു​ക​ൾ, ത​മി​ഴ്‌​നാ​ട് സ​ർ​ക്കാ​റി​ന്‍റെ ആ​റു സം​സ്ഥാ​ന അ​വാ​ർ​ഡു​ക​ൾ, ന​ന്തി അ​വാ​ർ​ഡ് എ​ന്നി​വ സ്വ​ന്ത​മാ​ക്കി​യി​ട്ടു​ണ്ട്. സി​നി​മ​യി​ൽ എ​ത്തു​ന്ന​തി​ന് മു​മ്പു​ത​ന്നെ സം​ഗീ​ത സം​വി​ധാ​യ​ക​ൻ ഇ​ള​യ​രാ​ജ​യു​മാ​യും അ​ദ്ദേ​ഹ​ത്തി​ന്റെ സ​ഹോ​ദ​ര​ൻ ഗം​ഗൈ അ​മ​ര​നു​മാ​യും ഭാ​ര​തി​രാ​ജ​ക്ക് അ​ടു​ത്ത സൗ​ഹൃ​ദ​മു​ണ്ടാ​യി​രു​ന്നു. ഇ​ള​യ​രാ​ജ-​ഭാ​ര​തി​രാ​ജ കൂ​ട്ടു​കെ​ട്ടി​ൽ ത​മി​ഴ് സി​നി​മ​ക്ക് മ​റ​ക്കാ​നാ​കാ​ത്ത നി​ര​വ​ധി ഹി​റ്റ് ഗാ​ന​ങ്ങ​ളാ​ണ് പി​റ​ന്ന​ത്. പി​ൽ​ക്കാ​ല​ത്ത് ഇ​രു​വ​രും വേ​ർ​പി​രി​ഞ്ഞു. അ​നേ​കം ന​ട​ന്മാ​രെ​യും സം​വി​ധാ​യ​ക​രെ​യും ത​മി​ഴ് സി​നി​മ​ക്ക് സം​ഭാ​വ​ന ചെ​യ്ത ഭാ​ര​തി​രാ​ജ​യു​ടെ വി​യോ​ഗം ത​മി​ഴ് ച​ല​ച്ചി​ത്ര ലോ​ക​ത്തി​ന് നി​ക​ത്താ​നാ​കാ​ത്ത ന​ഷ്ട​മാ​ണ്. ത​മി​ഴ്, തെ​ലു​ങ്ക്, ഹി​ന്ദി ഭാ​ഷ​ക​ളി​ലാ​യി നാ​ൽ​പ​തി​ല​ധി​കം ചി​ത്ര​ങ്ങ​ൾ സം​വി​ധാ​നം ചെ​യ്തു. ഗ്രാ​മീ​ണ ചി​ത്ര​ങ്ങ​ൾ മാ​ത്ര​മ​ല്ല, സൈ​ക്കോ​ള​ജി​ക്ക​ൽ ത്രി​ല്ല​റു​ക​ളും കൈ​കാ​ര്യം ചെ​യ്യാ​ൻ ക​ഴി​യു​മെ​ന്ന് അ​ദ്ദേ​ഹം തെ​ളി​യി​ച്ചു.

Tags:    
News Summary - The visual language of rural life is astonishing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.