ആസ്‌ട്രേലിയൻ വിസ ലഭിച്ചില്ല; മോഹൻലാലിന്‍റെ സിഡ്‌നി സ്റ്റേജ് ഷോ മാറ്റിവെച്ചു

സിഡ്‌നി: ആസ്‌ട്രേലിയൻ വിസ വൈകിയതിനെ തുടർന്ന് സൂപ്പർതാരം മോഹൻലാലിന്റെ ഇന്നത്തെ സിഡ്‌നി സ്റ്റേജ് ഷോ മാറ്റിവെച്ചു. പരിപാടിക്കായി ഗായിക കെ.എസ്. ചിത്രയും നടൻ മനോജ് കെ. ജയനും അടക്കമുള്ള മറ്റ് കലാകാരന്മാരെല്ലാം നേരത്തെ തന്നെ ആസ്‌ട്രേലിയയിൽ എത്തിയിരുന്നെങ്കിലും, മോഹൻലാലിന് മാത്രം അനുമതി ലഭിച്ചിരുന്നില്ല.

ആസ്‌ട്രേലിയൻ വിസയുമായി ബന്ധപ്പെട്ട കർശന വ്യവസ്ഥകളും സാങ്കേതിക തടസ്സങ്ങളുമാണ് താരത്തിന് വിനയായതെന്നാണ് വിവരം. അവസാന നിമിഷം വരെ വിസ പ്രതിസന്ധി പരിഹരിക്കാൻ സംഘാടകർ ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. തനിക്ക് വിസ ലഭിക്കാത്തതുമായി ബന്ധപ്പെട്ട് മോഹൻലാൽ ആരാധകരോട് വീഡിയോ സന്ദേശത്തിലൂടെ ഖേദം പ്രകടിപ്പിച്ചു. താൻ ഒഴികെയുള്ള എല്ലാ താരങ്ങളും വേദിയിൽ എത്തിയിട്ടുണ്ടെന്നും, ഈ സാഹചര്യം വളരെ സങ്കടകരമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഷോ മറ്റൊരു ദിവസത്തേക്ക് പുനഃക്രമീകരിക്കുമെന്നും ആരാധകർ സഹകരിക്കണമെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.

Tags:    
News Summary - ഓസ്‌ട്രേലിയൽ വിസ ലഭിച്ചില്ല; മോഹൻലാലിന്‍റെ സിഡ്‌നി സ്റ്റേജ് ഷോ മാറ്റിവെച്ചു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.