കപടലോകത്തെ ആത്മാർഥ മുഖം

‘‘കി​ട്ടു​ന്ന വേ​ദി​ക​ളി​ലൊ​ക്കെ​യും പ്ര​ഥ​മ ചി​ത്ര​ത്തെ​യും അ​തി​ന്റെ സം​വി​ധാ​യ​ക​നെ​യും എ​ടു​ത്തു​പ​റ​യാ​തെ പോ​യി​ട്ടി​ല്ല

സ​ലിം കു​മാ​ർ’’

ക​പ​ട​ലോ​ക​ത്തെ ആ​ത്മാ​ർ​ഥ​മു​ഖം. അ​താ​യി​രു​ന്നു, അ​ന്ത​രി​ച്ച ന​ട​ൻ സ​ലിം കു​മാ​ർ. സി​നി​മാ​ലോ​ക​ത്തേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന കാ​ല​ത്ത് എ​ന്റെ പി​താ​വ് മൊ​യ്തു പ​ടി​യ​ത്ത് എ​നി​ക്കു ന​ൽ​കി​യ ഉ​പ​ദേ​ശ​ങ്ങ​ളി​ൽ ഒ​ന്നാ​യി​രു​ന്നു, ന​ന്ദി എ​ന്ന​ത് സി​നി​മ​യി​ൽ​നി​ന്നു പ്ര​തീ​ക്ഷി​ക്ക​രു​ത് എ​ന്ന്. വ​ന്ന​വ​ഴി​യും കൈ​പി​ടി​ച്ചു​യ​ർ​ത്തി​യ​വ​രെ​യും അ​വി​ടാ​രും ഓ​ർ​മി​ക്കാ​റി​ല്ലെ​ന്നു സാ​രം. അ​ത് അ​ദ്ദേ​ഹ​ത്തി​ന്റെ സ്വാ​നു​ഭ​വ​ങ്ങ​ളി​ൽ​നി​ന്ന് ഉ​രു​ത്തി​രി​ഞ്ഞ അ​ഭി​പ്രാ​യ​മാ​യി​രു​ന്നു. സ​മാ​ന​മാ​യ അ​നു​ഭ​വ​ങ്ങ​ൾ എ​നി​ക്കും നേ​രി​ടേ​ണ്ടി​വ​ന്നി​ട്ടു​ണ്ട്. ഉ​പ്പ​യു​ടെ മു​ന്ന​റി​യി​പ്പു​ണ്ടാ​യി​രു​ന്ന​തി​നാ​ൽ അ​തൊ​ന്നും അ​ലോ​സ​ര​പ്പെ​ടു​ത്തു​ക​യോ നി​രാ​ശ​നാ​ക്കു​ക​യോ ചെ​യ്തി​ല്ല. എ​ന്നാ​ൽ, എ​ല്ലാ​വ​രും ഒ​രേ നു​ക​ത്തി​ൽ കെ​ട്ട​പ്പെ​ടേ​ണ്ട​വ​ര​ല്ല എ​ന്ന് ബോ​ധ്യ​പ്പെ​ടു​ത്തി​യ​ത് സ​ലിം കു​മാ​റാ​യി​രു​ന്നു.

1996ൽ ​ഞാ​ൻ തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്ത ‘ഇ​ഷ്ട​മാ​ണ് നൂ​റു​വ​ട്ടം’ എ​ന്ന ചി​ത്ര​മാ​ണ് സ​ലിം കു​മാ​റി​ന് ച​ല​ച്ചി​ത്ര​രം​ഗ​ത്തേ​ക്കു​ള്ള വാ​തി​ൽ തു​റ​ന്നത്. മ​ല​യാ​ള​ത്തി​ലെ പ്ര​മു​ഖ ഹാ​സ്യ​താ​ര​ത്തി​നു പ​ക​ര​ക്കാ​ര​നാ​യാ​ണ് സ​ലിം ആ ​വേ​ഷം ചെ​യ്ത​ത്. ര​ണ്ടോ മൂ​ന്നോ സീ​നു​ക​ളി​ൽ മാ​ത്രം പ്ര​ത്യ​ക്ഷ​പ്പെട്ട കൊ​ച്ചു വേ​ഷം. സി​നി​മാ​രം​ഗ​ത്ത് നി​ല​നി​ൽ​ക്കു​ന്ന പൊ​തു പ്ര​വ​ണ​ത​യ​നു​സ​രി​ച്ച് അ​ത്‌ എ​വി​ടെ​യും പ​രാ​മ​ർ​ശി​ക്കാ​തെ പോ​കാ​മാ​യി​രു​ന്നു. വി​ശി​ഷ്യ, ഞാ​ൻ സ​ജീ​വ​മാ​യി രം​ഗ​ത്തി​ല്ലാ​തെ​യും, സ​ലിം സം​സ്ഥാ​ന -ദേ​ശീ​യ പു​ര​സ്കാ​ര​ങ്ങ​ൾ നേ​ടി മ​ഹാ​നാ​യ ക​ലാ​കാ​ര​നാ​യും മാ​റി​യ ചു​റ്റു​പാ​ടി​ൽ. എ​ന്നാ​ൽ, കി​ട്ടു​ന്ന വേ​ദി​ക​ളി​ലൊ​ക്കെ​യും പ്ര​ഥ​മ ചി​ത്ര​ത്തെ​യും അ​തി​ന്റെ സം​വി​ധാ​യ​ക​നെ​യും സ​ലിം യാ​തൊ​രു മ​ടി​യും കൂ​ടാ​തെ സ​സ​ന്തോ​ഷം എ​ടു​ത്തു​പ​റ​യാ​തെ പോ​യി​ട്ടി​ല്ല. അ​വ​താ​ര​ക​ർ അ​തേ​പ്പ​റ്റി പ്ര​ത്യേ​കം ചോ​ദ്യ​ങ്ങ​ൾ ഉ​ന്ന​യി​ക്കാ​തി​രു​ന്ന അ​വ​സ​ര​ങ്ങ​ളി​ൽ​പോ​ലും.

അ​തു​മാ​ത്ര​മാ​യി​രു​ന്നി​ല്ല അ​ദ്ദേ​ഹ​ത്തി​ന്റെ ആ​ത്മാ​ർ​ഥ​ത​യു​ടെ മാ​ന​ദ​ണ്ഡം. സ​ലിം ആ​ദ്യ​മാ​യി നാ​യ​ക​വേ​ഷ​ത്തി​ലെ​ത്തി​യ ചി​ത്ര​മാ​ണ് ലാ​ൽ ജോ​സ് സം​വി​ധാ​യ​ക​നാ​യ അ​ച്ഛ​നു​റ​ങ്ങാ​ത്ത വീ​ട്. ആ ​വേ​ഷം ല​ഭി​ച്ച സ​ന്തോ​ഷം ആ​ദ്യ​മാ​യി പ​ങ്കു​വെ​ച്ച​ത് എന്നോടാണ്. അ​തു​പോ​ലെ ദേ​ശീ​യ പു​ര​സ്കാ​ര​ത്തി​ന​ർ​ഹ​മാ​യ, സ​ലിം അ​ഹ​മ്മ​ദി​ന്റെ ‘ആ​ദാ​മി​ന്റെ മ​ക​ൻ’ അ​ബു​വി​ലെ വേ​ഷം കൈ​വ​ന്ന​പ്പോ​ഴും.

കോ​വി​ഡ് കാ​ല​ത്ത്, പൊ​തു​സ​മൂ​ഹ​ത്തെ ബോ​ധ​വ​ത്ക​രി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തി​ൽ, മൊ​ബൈ​ൽ ഫോ​ണി​ൽ ഒ​രു ല​ഘു​ചി​ത്രം ഒ​രു​ക്കി സമൂഹ മാധ്യമത്തിലൂടെ പ്ര​ദ​ർ​ശി​പ്പി​ക്കാ​ൻ ആ​ലോ​ചി​ച്ച വേ​ള​യും ഇ​പ്പോൾ ഓ​ർ​ക്കാ​തെ വ​യ്യ. ച​ല​ച്ചി​ത്ര താ​ര​ങ്ങ​ളെ ഉ​ൾ​പ്പെ​ടു​ത്തി​യാ​ൽ പെ​ട്ടെ​ന്ന​ത് ജ​ന​ശ്ര​ദ്ധ നേ​ടു​മെ​ന്ന ആ​ശ​യ​ത്തി​ൽ, ഒ​രു കൊ​ച്ചു വേ​ഷം ചെ​യ്യാ​മോ എ​ന്ന ആ​വ​ശ്യ​ത്തെ ഹൃ​ദ​യ​പൂ​ർ​വം ഉ​ൾ​ക്കൊ​ള്ളു​ക​യും, ഓ​ർ​മ​പ്പെ​ടു​ത്ത​ലു​ക​ളി​ല്ലാ​തെ, ഏ​റെ തി​ര​ക്കു​ക​ൾ​ക്കി​ട​യി​ലും ആ​ത്മാ​ർ​ഥ​മാ​യി അ​തു നി​ർ​വ​ഹി​ച്ചു ത​രാ​ൻ സ​മ​യം ക​ണ്ടെ​ത്തു​ക​യും ചെ​യ്തു അ​ദ്ദേ​ഹം, ഒ​രു ഗു​രു​ദ​ക്ഷി​ണ​പോ​ലെ !

ഒ​ന്ന​ര​വ​ർ​ഷം മു​മ്പ് അ​സു​ഖ​ബാ​ധി​ത​നാ​യ അ​ദ്ദേ​ഹ​ത്തെ വീ​ട്ടി​ൽ സ​ന്ദ​ർ​ശി​ച്ചിരു​ന്നു.

ആ ​അ​വ​സ്ഥ​യി​ൽ കാ​ണാ​നും സം​സാ​രി​ക്കാ​നും പ്ര​യാ​സ​മു​ണ്ടെ​ന്നും പി​ന്നീ​ടൊ​രി​ക്ക​ൽ പോ​രേ എ​ന്നും ഭാ​ര്യ മു​ഖേ​ന അ​റി​യി​ച്ച​ത​നു​സ​രി​ച്ചു ദുഃ​ഖ​ത്തോ​ടെ മ​ട​ങ്ങു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് കാ​ണാ​ൻ അ​വ​സ​രം കി​ട്ടി​യി​ല്ല. വീ​ണ്ടും ഒ​രി​ക്ക​ൽ​ക്കൂ​ടി ന​ല്ലൊ​രു ചി​ത്ര​ത്തി​ൽ ഒ​ന്നി​ക്ക​ണ​മെ​ന്ന അ​ഭി​ലാ​ഷം ബാ​ക്കി​വെ​ച്ചാ​ണ്, പ്രി​യ സു​ഹൃ​ത്ത് യാ​ത്ര​യാ​യ​ത്. ക​ണ്ണീ​ർ പ്ര​ണാ​മം.

Tags:    
News Summary - The sincere face in a fake world

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.