ബോളിവുഡിലാണ് സുചിത്ര കൃഷ്ണ മൂർത്തി സജീവമായിരുന്നതെങ്കിലും മലയാളികൾക്കും നടി ഏറെ സുപരിചിതയാണ്. 1991 ൽ പുറത്ത് ഇറങ്ങിയ ജയറാമിന്റെ കിലുക്കപെട്ടി എന്ന ചിത്രത്തിലൂടൊണ് നടി മലയാളി പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയമാകുന്നത്. 19ാം വയസിൽ വെള്ളിത്തിരയിൽ എത്തിയ നടി ബോളിവുഡ് സംവിധായകൻ ശേഖർ കപൂറിനെ വിവാഹം കഴിച്ചതോടെ സിനിമ വിടുകയായിരുന്നു. എന്നാൽ എട്ട് വർഷം മാത്രമായിരുന്നു ഈ ബന്ധം നിലനിന്നത്. ഇവർക്ക് കവേരി എന്നൊരു മകളുണ്ട്. ഒരു ഇടവേളക്ക് ശേഷം സുചിത്ര അഭിനയത്തിൽ സജീവമായിട്ടുണ്ട്.
1999 ലായിരുന്നു സുചിത്ര കൃഷ്ണമൂർത്തിയും ശേഖർ കപൂറും വിവാഹിതരാവുന്നത്. 2007 ൽ ഈ ബന്ധം നിയമപരമായി വേർപിരിയുകയും ചെയ്തു. മകൾ ജനിച്ചതിന് ശേഷമായിരുന്നു ഇരുവരും പിരിഞ്ഞത്. ഇപ്പോഴിതാ വിവാഹമോചനം മകളെ മാനസികമായി ബാധിച്ചതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് നടി. അടുത്തിടെ നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. തന്റെ സംരക്ഷണയിലാണ് മകളെങ്കിലും തന്നേക്കാളും അടുപ്പം പിതാവ് ശേഖർ കപൂറിനോടാണെന്നും നടി കൂട്ടിച്ചേർത്തു.
'ഞങ്ങൾ കാവേരിയുടെ നല്ല മാതാപിതാക്കളാണ്. ഒന്നിച്ചാണ് മകളെ വളർത്തുന്നത്. ആ ബന്ധം എന്നും ഞങ്ങൾക്കിടയിൽ നിലനിൽക്കും. എന്നെക്കാൾ അച്ഛനോടാണ് മകൾക്ക് അടുപ്പം. ഞാനിത് അദ്ദേഹത്തോട് എപ്പോഴും പറയാറുമുണ്ട് - സുചിത്ര പറഞ്ഞു
മകളുടെ എല്ലാകാര്യത്തിനും ഒപ്പമുണ്ടെങ്കിലും ഞങ്ങളുടെ വിവാഹമോചനം കാവേരിയെ മാനസികമായി തളർത്തിയിരുന്നു. എല്ലാ മാതാപിതാക്കളും കുട്ടികൾക്കായി മികച്ചതാണ് ചെയ്യുന്നതെങ്കിലും കുട്ടികളെ മാനസികമായി ബാധിക്കാറുണ്ട്. കൂടുതലും സെലിബ്രിറ്റികളാകുമ്പോൾ. തങ്ങളെ കുറിച്ച് അതുവായിച്ചു കേട്ടു , ഇത് ശരിയാണോ എന്നിങ്ങനെയുള്ള നിരവധി ചോദ്യങ്ങൾ അവർക്ക് നേരിടേണ്ടി വരും. എന്നാൽ ഇതിന് മറുപടി നൽകാൻ പ്രാപ്തരല്ല. അവർ സെൻസിറ്റീവാണ്. മാതാപിതാക്കളെ ഒന്നിച്ച് നിർത്താൻ തങ്ങളാൽ കഴിയുന്നതെല്ലാം അവർ ചെയ്യും. കുട്ടികൾക്ക് ഇത് ബുദ്ധിമുട്ടേറിയ സാഹചര്യമാണ്- സുചിത്ര വ്യക്തമാക്കി.
ഒറ്റക്ക് കുട്ടിയെ വളർത്തുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്നും സുചിത്ര കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.