അഹ്മദാബാദ് വിമാന ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ട വിശ്വാസ് കുമാർ പറഞ്ഞത് കള്ളമെന്ന് നടി; ഒടുവിൽ പോസ്റ്റ് മുക്കി ക്ഷമാപണം

270 പേർ കൊല്ലപ്പെട്ട അഹ്മദാബാദ് വിമാനദുരന്തത്തിൽ അത്ഭുതകരമായി രക്ഷപ്പെട്ട യാത്രക്കാരനാണ് ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് പൗരൻ വിശ്വാസ് കുമാർ. വിശ്വാസ് വിമാനത്തിലെ യാത്രക്കാരനല്ലെന്നും കള്ളം പറഞ്ഞു എന്നും ബോളിവുഡ് നടിയും ഗായികയുമായ സുചിത്ര കൃഷ്ണമൂർത്തി അവകാശപ്പെട്ടിരുന്നു. പരാമർശം വിവാദമായതിന് പിന്നാലെ പരസ്യമായി മാപ്പ് പറഞ്ഞ് നടി രംഗത്ത് എത്തി.

വിശ്വാസ് കള്ളമാണ് പറഞ്ഞതെങ്കിൽ ഗുരുതരമായ ശിക്ഷ അദ്ദേഹം അർഹിക്കുന്നു എന്നതായിരുന്നു സുചിത്രയുടെ പോസ്റ്റ്. പിന്നീട് പോസ്റ്റ് ഡിലീറ്റ് ചെയ്തു. എയർ ഇന്ത്യ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടയാളെക്കുറിച്ചുള്ള ട്വീറ്റ് താൻ നീക്കം ചെയ്തതായി നടി അറിയിച്ചു. പ്രചരിക്കുന്നത് തെറ്റായ വാർത്തയാണെന്ന് തോന്നുന്നു. ക്ഷമിക്കണം എന്ന് അവർ കുറിച്ചു. ഒരു സുഹൃത്ത് പങ്കിട്ട വിവരങ്ങൾ താൻ വീണ്ടും പോസ്റ്റ് ചെയ്തതാണെന്നും ആദ്യം അത് സ്ഥിരീകരിക്കാത്തതിൽ ഖേദിക്കുന്നുവെന്നും വ്യക്തമാക്കി.

വിമാനം അപകടത്തിൽപെട്ടപ്പോൾ സീറ്റുൾപ്പെടെ പുറത്തേക്ക് തെറിച്ചുവീണതോടെയാണ് വിശ്വാസ് കുമാറിന് രക്ഷപ്പെടാനായത്. തീഗോളമായി മാറുന്ന വിമാനത്തിനരികിൽ നിന്ന് കാര്യമായ പരിക്കില്ലാതെ രക്ഷപ്പെട്ടുവരുന്ന വിശ്വാസ് കുമാറിന്‍റെ വിഡിയോകൾ പ്രചരിച്ചിരുന്നു. 169 ഇന്ത്യക്കാർ, 53 ബ്രിട്ടീഷ് പൗരന്മാർ, ഏഴ് പോർച്ചുഗീസ് പൗരന്മാർ, ഒരു കനേഡിയൻ എന്നിവരുൾപ്പെടെ 242 പേരായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. 

Tags:    
News Summary - Suchitra Krishnamoorthi apologises for fake post on Ahmedabad plane crash survivor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.