‘അന്ന് എന്റെ മുന്നിൽ അമ്മ കുറേ കരഞ്ഞു. അതുകൊണ്ട് ദയവായി ഇങ്ങനെ ചെയ്യരുത്’; വൈറലായി നടി മീനയുടെ മകളുടെ വാക്കുകൾ

തമിഴ്, മലയാളം, തെലുഗു, കന്നഡ തുടങ്ങ ബഹുഭാഷാ ചിത്രങ്ങളിലൂടെ സിനിമാ രംഗത്ത് നിറഞ്ഞുനിൽക്കുന്ന താരമാണ് നടി മീന. സിനിമാരം​ഗത്ത് 40 വർഷം പൂർത്തിയാക്കിയ വേളയിൽ ഈയിടെ മീന തന്റെ സഹപ്രവര്‍ത്തകര്‍ക്കും സുഹൃത്തുക്കൾക്കുമായി ഒരു ആഘോഷച്ചടങ്ങ്​ സംഘടിപ്പിച്ചിരുന്നു. ഈ ചടങ്ങിൽ വെച്ച് മീനയുടെ മകളും ബാലതാരവുമായ നൈനിക പറഞ്ഞ കാര്യങ്ങൾ ചർച്ചയാവുകയാണ്.

നൈനികയുടെ വാക്കുകൾ ഇങ്ങനെ.

“അമ്മയെ കുറിച്ച് എനിക്ക് ഒരുപാട് അഭിമാനമുണ്ട്, ഇത്രയേറെ കാര്യങ്ങൾ നേടിയെടുത്തതിന്, 40 വർഷമായി സിനിമയിൽ ഇത്രയേറെ കഠിനാധ്വാനം ചെയ്യുന്നതിന്. അവരൊരു നടിയാണ്, ഒരുപാട് കഷ്ടപ്പട്ട് വർക്ക് ചെയ്യും, പക്ഷേ വീട്ടിലേക്ക് വന്നാൽ അവർ എന്റെ അമ്മ മാത്രമാണ്, നടിയോ നായികയോ ഒന്നുമല്ല. 40 വർഷത്തെ ഈ സെലിബ്രേഷൻ അമ്മയെ ഹാപ്പിയാക്കുമെന്ന് എനിക്കറിയാം. രാവിലെ എണീക്കാത്തതിന് ഞാൻ സോറി പറയുന്നു. എനിക്ക് എഴുന്നേൽക്കാൻ പറ്റാത്തതുകൊണ്ടാണ്, ഞാൻ ട്രൈ ചെയ്യാം. ചിലപ്പോൾ അമ്മ വന്ന് സംസാരിക്കുമ്പോൾ ഞാൻ ശ്രദ്ധിക്കാറില്ല, അത് ഞാൻ ബിസിയായി എന്തെങ്കിലും ചെയ്തു കൊണ്ടിരിക്കുന്നതുകൊണ്ടാണ്. ഇന്ന് രാവിലെയും അതാണുണ്ടായത്, സോറി. ഞാൻ വിജയിച്ച് നിങ്ങളെ പ്രൗഡ് ആക്കും. ഞാൻ നിങ്ങൾക്ക് വലിയൊരു വീടു വാങ്ങി തരും’.

‘അപ്പ പോയതോടെ അമ്മ വളരെ ഡ്രിപഷനായിരുന്നു. ഒരുപാട് വേദനിച്ചു. അന്ന് ഞാൻ അമ്മയെ കുറേ സഹായിച്ചു. എന്റെ മുന്നിൽ അമ്മ കുറേ കരഞ്ഞു. കുട്ടിയായപ്പോൾ നിങ്ങളെന്നെയല്ലേ അമ്മാ നോക്കിയിരുന്നത്. ഇനി ഞാൻ നിങ്ങളെ കെയർ ചെയ്യും, നിങ്ങളെ നോക്കും’

നിറയെ ന്യൂസ് ചാനലുകൾ അമ്മയെ കുറിച്ച് ഫേക്ക് ന്യൂസ് എഴുതിയിരുന്നു. എന്റെ അമ്മ രണ്ടാമതും ഗർഭിണിയായെന്നായിരുന്നു ഒരു വാർത്ത. എനിക്കത് കണ്ട് തമാശയായാണ് തോന്നിയത്. പക്ഷേ അത്തരം ന്യൂസ് നിറയെ വരാൻ തുടങ്ങിയപ്പോൾ എനിക്ക് ഇഷ്ടമില്ലാതായി. എനിക്കുവേണ്ടി നിർത്തൂ. അമ്മ ഒരു നായികയായിരിക്കാം, പക്ഷേ നിങ്ങളെ പോലെ ഒരു മനുഷ്യൻ തന്നെയല്ലേ. അമ്മയ്ക്കും ഫീലിങ്സ് ഉണ്ട്. ഇങ്ങനെ ചെയ്യരുത്. നിങ്ങളോട് ആരെങ്കിലും ഇങ്ങനെ ചെയ്താൽ നിങ്ങൾക്കും വിഷമമാവില്ലേ, അതുകൊണ്ട് ദയവായി ഇങ്ങനെ ചെയ്യരുത്’

കഴിഞ്ഞവർഷം ജൂണിലാണ് മീനയുടെ ഭർത്താവ് വിദ്യാസാ​ഗർ അന്തരിച്ചത്. അതിനുശേഷം മീനയുമായി ബന്ധപ്പെട്ട് ഒരുപാട് വ്യാജവാർത്തകൾ പ്രചരിക്കപ്പെട്ടിരുന്നു. ഇതിനെതിരെയാണ് ​ഗെറ്റ് റ്റു​ഗെദർ ചടങ്ങിൽ നൈനിക സംസാരിച്ചത്. രജനീകാന്ത് ഉൾപ്പെടെ പരിപാടിയ്ക്ക് എത്തിയ എല്ലാവരുടെയും കണ്ണുകൾ നിറയിക്കുന്നതായിരുന്നു നൈനികയുടെ വാക്കുകൾ.

Tags:    
News Summary - Stop writing fake news about my mother: Meena's daughter Nainika's emotional plea

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.