ആര്‍.ആര്‍.ആറിന് പ്രചോദനമായത് ഈ ക്ലാസിക് ചിത്രങ്ങൾ; സംവിധായകന്റെ ധൈര്യം അദ്ഭുതപ്പെടുത്തി- രാജമൗലി

ആർ. ആർ. ആറിന്റെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണ് ലോകസിനിമ. സംവിധായകൻ എസ്. എസ് രാജമൗലിയാണ് രണ്ടാം ഭാഗത്തെ കുറിച്ച് വെളിപ്പെടുത്തിയത്. ഇപ്പോഴിതാ ആർ. ആർ. ആർ എടുക്കാൻ പ്രചോദനമായ ചിത്രത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് രൗജമൗലി. തെലുങ്ക് ചിത്രമായ മായാബസാർ, ബ്രേവ് ഹാർട്ട് തുടങ്ങിയവയാണ് ആർ. ആർ. ആർ എടുക്കാൻ പ്രേരണയാതെന്നാണ്  സംവിധായകൻ പറയുന്നത്. ദി ന്യൂയോർക്കിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

മായാബസാറിലെ പല രംഗങ്ങളും ആർ.ആർ.ആർ എടുക്കാൻ പ്രചോദനമായി. ആദ്യകാലത്ത് ചിത്രങ്ങളിലും നാടകങ്ങളിലും അച്ചടി ഭാഷയായിരുന്നു ഉപയോഗിച്ചിരുന്നത്. എന്നാൽ മായാബസാറിൽ കഥാപാത്രങ്ങൾ സംസാരിക്കുന്നത് സാധാരണ തെലുങ്ക് ഭാഷയിലാണ്. അന്നത്തെ കാലത്ത് തെലുങ്ക് ഭാഷയിൽ മായാബസാര്‍ ചിത്രം എടുക്കാൻ സംവിധായകൻ കാണിച്ച ധൈര്യം  അദ്ഭുതപ്പെടുത്തി- രാജമൗലി പറഞ്ഞു.

ആർ.ആർ. ആറിലെ കൊമുരം ഭീമുഡോ എന്ന ഗാനത്തിന് പ്രചോദനമായത് ബ്രേവ്ഹാര്‍ട്ട് ആണെന്നും രാജമൗലി കൂട്ടിച്ചേ‍ർത്തു. മെല്‍ഗിബ്‌സണ്‍ സംവിധാനം ചെയ്ത പാഷന്‍ ഓഫ് ദ ക്രൈസ്റ്റ്  പ്രചോദനമായിട്ടില്ലെന്നും സംവിധായകൻ വ്യക്തമാക്കി.

Tags:    
News Summary - SS Rajamouli reveals inspirations for Making RRR Movie

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.