'ഈ വിയോഗം വിശ്വസിക്കാൻ കഴിയുന്നില്ല, ഞങ്ങടെ സുമേഷേട്ടൻ പോയി...'
കോഴിക്കോട്: എന്നും അഭിനയത്തോട് പ്രണയമായിരുന്നു വെള്ളിയാഴ്ച അന്തരിച്ച നടൻ വി.പി. ഖാലിദിനെന്ന് സീരിയലിൽ സഹപ്രവർത്തകയായ നടി സ്നേഹ ശ്രീകുമാർ. വർഷങ്ങളായി മറിമായം സീരിയലിൽ സുമേഷ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്ന അദ്ദേഹത്തെ രണ്ടു ദിവസം മുമ്പ് കണ്ടപ്പോൾ അത് അവസാന കൂടിക്കാഴ്ച ആകുമെന്ന് കരുതിയില്ലെന്നും സ്നേഹ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. സീരിയലിന്റെ അവസാന ഷൂട്ടിങ്ങിന് എടുത്ത ഫോട്ടോ ഉൾപെടെയാണ് പോസ്റ്റ്.
കുറിപ്പിന്റെ പൂർണരൂപം
'ഞങ്ങടെ സുമേഷേട്ടൻ പോയി...മിനിഞ്ഞാന്ന് തൃപ്പൂണിത്തുറ ഞങ്ങടെ വീട്ടിൽ വന്നു ശ്രീകുമാറിനേം കൂട്ടിയാണ് വൈക്കത്തു ജൂഡ് ആന്റണിയുടെ സിനിമയിൽ അഭിനയിക്കാൻ പോയത്, അത് അവസാന കൂടിക്കാഴ്ച ആകുമെന്ന് കരുതിയില്ല.. ഇന്ന് രാവിലെ ശ്രീ വിളിച്ചു ഖാലിദിക്ക വീണു, ഹോസ്പിറ്റലിൽ പോകുവാണെന്നു പറഞ്ഞപ്പോൾ ഞാൻ വേഗം റെഡി ആയി വൈക്കത്തേക്ക് പുറപ്പെടാൻ. പക്ഷെ കുറച്ചു കഴിഞ്ഞപ്പോൾ തന്നെ ശ്രീ വിളിച്ചു ഖാലിദിക്ക പോയെന്നു പറഞ്ഞു... രാവിലെ മുതൽ ഇത്രയും നേരം സത്യം ആവരുതെന്നു പ്രാർഥിച്ചു, വിശ്വസിക്കാൻ കഴിയുന്നില്ലായിരുന്നു. ഞങ്ങടെ കാരണവർ, കൊച്ചിൻ നാഗേഷ്, സുമേഷേട്ടൻ പോയിക്കളഞ്ഞു... മറിമായം അവസാന ഷൂട്ടിങ്ങിന് എടുത്ത ഫോട്ടോയാണ് ഇത്... എന്നും അഭിനയത്തോട് പ്രണയമായിരുന്നു സുമേഷേട്ടന്...
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.