Posted On
date_range Updated On
date_range ദുവക്ക് കൂട്ടായി കുഞ്ഞനിയത്തി എത്തി; രണ്ടാമത്തെ കുട്ടി ജനിച്ച വാർത്ത പങ്കുവെച്ച് രൺവീറും ദീപികയും
ബോളിവുഡിന്‍റെ പ്രിയപ്പെട്ട താരദമ്പതികളായ ദീപികാ പദുകോണിനും രൺവീർ സിങിനും പെൺകുട്ടി ജനിച്ചു. ശനിയാഴ്ചയാണ് കുഞ്ഞ് ജനിച്ച വിവരം ഇരുവരും സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. വെൽക്കം ബേബി ഗേൾ എന്ന കുറിപ്പോടെയാണ് സന്തോഷവാർത്ത പങ്കുവെച്ചത്.
2024ലായിരുന്നുന ദമ്പതികളുടെ ആദ്യ പെൺകുട്ടിയായ ദുവയുടെ ജനനം. ആദ്യത്തെ കുട്ടി ജനിച്ചപ്പോൾ പങ്കുവെച്ച വാചകം തന്നെയാണ് രണ്ടാമത്തെ കുട്ടി ജനിച്ചപ്പോളും ഇരുവരും പങ്കുവെച്ചത്. സിനിമാ താരങ്ങളുൾപ്പെടെ നിരവധി പേരാണ് ഇരുവർക്കും ആശംസയുമായി എത്തിയിരിക്കുന്നത്. കുഞ്ഞിന്‍റെ ജനനത്തിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ ഇരുവരും മുംബൈയിലെ ക്ഷേത്രത്തിൽ ദർശനം തടത്തിയതും അതിനു മുമ്പായി ദുവയുടെ പിറന്നാൾ ദിനത്തിൽ നടത്തിയ ഫോട്ടോ ഷൂട്ടുമെല്ലാം ആരാധകർ ഏറ്റെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.