Posted On
date_range Updated On
date_range ‘തിരിച്ചറിയാനാകുന്നില്ല’; നടി ലക്ഷ്മി മേനോന്റെ പുതിയ ചിത്രങ്ങൾ പുറത്ത് വന്നതിന് പിന്നാലെ സോഷ്യൽമീഡിയയിൽ ബോഡിഷെയ്മിങ്
ചെന്നൈ: തമിഴ് സിനിമകളിലൂടെ ശ്രദ്ധേയയായ മലയാളി നടി ലക്ഷ്മി മേനോന്റെ പുതിയ ചിത്രങ്ങൾ പുറത്തുവന്നതിനു പിന്നാലെ സമൂഹമാധ്യമങ്ങളിൽ ബോഡി ഷെയ്മിങ്. നാളുകളായി സിനിമയിൽനിന്ന് വിട്ടുനിൽക്കുന്ന താരത്തിന്റെ പുതിയ ചിത്രങ്ങളും വിഡിയോ ദൃശ്യങ്ങളും പ്രചരിപ്പിച്ചാണ് വിമർശനം. ശരീരഭാരം വർധിച്ച ലക്ഷ്മി മേനോന്റെ വിഡിയോ പുറത്തുവന്നതോടെ വൻതോതിലുള്ള ബോഡി ഷെയ്മിങ്ങിനാണ് താരം ഇരയാകുന്നത്.
തമിഴ് നടൻ ഇമ്മാനും കുടുംബത്തോടൊപ്പമുള്ള വിഡിയോയിൽ സാരി ഉടുത്താണ് താരം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ലക്ഷ്മി മേനോനെ മനസ്സിലാകുന്നില്ല, വണ്ണം വച്ചു, ഇത് വിശ്വസിക്കാനാകുന്നില്ല തുടങ്ങി നിരവധി കമന്റുകൾ വിഡിയോക്ക് താഴെ പ്രത്യക്ഷപ്പെട്ടു. സമൂഹമാധ്യമങ്ങളിൽനിന്ന് വിട്ടുനിൽക്കുന്ന നടിയുടെ ചിത്രങ്ങൾ ഏറെ നാളുകൾക്കു ശേഷമാണ് പുറത്തുവന്നിരിക്കുന്നത്. സിനിമാ താരങ്ങൾക്കും മറ്റും ബോഡി ഷെയ്മിങ് വ്യാപകമായിരിക്കുന്ന സാഹചര്യത്തിലാണ് നടിയും ഈ വിമർശനങ്ങൾക്കും പരിഹാസങ്ങൾക്കും ഇരയാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.