ശേഖർ കപൂർ, സുചിത്ര കൃഷ്ണമൂർത്തി 

30 വയസ് പ്രായവ്യത്യാസം, വിവാഹം വേണ്ടെന്ന് പറഞ്ഞ് അമ്മ കാല് പിടിച്ച് കെഞ്ചി; ശേഖർ കപൂറുമായുള്ള പ്രണയത്തെക്കുറിച്ച് സുചിത്ര കൃഷ്ണമൂർത്തി

ബോളിവുഡിലെ ഏറെ ചർച്ച ചെയ്യപ്പെട്ട വിവാഹങ്ങളിൽ ഒന്നായിരുന്നു നടിയും ഗായികയുമായ സുചിത്ര കൃഷ്ണമൂർത്തിയുടേയും പ്രശസ്ത സംവിധായകൻ ശേഖർ കപൂറിന്റേയും. ഇരുവരും തമ്മിലുള്ള 30 വർഷത്തെ പ്രായവ്യത്യാസം അന്നും ഇന്നും ഗോസിപ്പ് കോളങ്ങളിൽ നിറയുന്ന ഒന്നാണ്. ഇപ്പോഴിതാ ശേഖർ കപൂറുമായുള്ള ആദ്യ കൂടിക്കാഴ്ചയെ കുറിച്ചും തങ്ങളുടെ വിവാഹത്തെ കുറിച്ചും കുടുംബത്തിന്റെ പ്രതികരണത്തെ കുറിച്ചുമെല്ലാം തുറന്നു പറഞ്ഞിരിക്കുകയാണ് സുചിത്ര. അടുത്തിടെ 

ആദ്യമായി ഞാൻ അദ്ദേഹത്തെ കാണുന്നത് ഞാൻ 11-ാം ക്ലാസിൽ പഠിക്കുമ്പോഴാണ്. എന്റെ കോളജിൽ ചീഫ് ഗസ്റ്റ് ആയിട്ടാണ് അദ്ദേഹം വന്നത്. അദ്ദേഹം എന്നെ നോക്കി എന്തോ പറഞ്ഞു, ഞാൻ ആകെ എക്സൈറ്റഡ് ആയി. ഞാൻ ഒരു ഫാൻ ഗേൾ ആയിരുന്നു. പിന്നീട് 18 വയസ്സുള്ളപ്പോൾ ഫോട്ടോഗ്രാഫർ ഗൗതം രാജാധ്യക്ഷയാണ് ഒരു സിനിമയുടെ ആവശ്യത്തിനായി എന്നെ അദ്ദേഹത്തെ കാണാൻ അയച്ചത്.

ആ സിനിമ ഒരിക്കലും നടന്നില്ല. പക്ഷേ ഞങ്ങൾ കണ്ടുമുട്ടിയ ശേഷം അദ്ദേഹം എന്നെ നിരന്തരം വിളിക്കാനും പുറത്തേക്ക് കൊണ്ടുപോകാനും തുടങ്ങി. എന്റെ സഹോദരിക്ക് ഇതിൽ ഭയങ്കര ദേഷ്യമായിരുന്നെന്ന് സുചിത്ര പറയുന്നു. അമ്മ കാല് പിടിച്ച് കെഞ്ചി. ഞങ്ങൾ തമ്മിൽ 30 വയസ്സിന്റെ പ്രായവ്യത്യാസമുണ്ടായിരുന്നു. ഈ ബന്ധത്തോട് തന്റെ കുടുംബം എങ്ങനെയാണ് പ്രതികരിച്ചതെന്നും സുചിത്ര വെളിപ്പെടുത്തി.

‘മമ്മി എന്റെ കാല് പിടിച്ച് പറഞ്ഞിട്ടുണ്ട്, പ്ലീസ് ഇത് ചെയ്യരുതെന്ന്. പക്ഷേ കാര്യങ്ങൾ പിഴച്ചു തുടങ്ങിയപ്പോൾ അമ്മ തന്നെ എന്നോട് പറഞ്ഞു. നീ അനാദരവ് ഒന്നും സഹിക്കേണ്ടതില്ല, നീ അനാഥയല്ല' എന്ന്. ഞങ്ങൾ എപ്പോഴും വഴക്കിട്ടുകൊണ്ടിരിക്കും, പക്ഷേ അമ്മക്ക് ഒരു തീയുണ്ട്, ആ തീയാണ് അവർ എനിക്കും തന്നത്’ സുചിത്ര പറഞ്ഞു.

കുടുംബത്തിന്റെ എതിർപ്പുകളെ അവഗണിച്ച് 1999ലാണ് സുചിത്രയും ശേഖറും വിവാഹിതരാകുന്നത്. ഇവർക്ക് കാവേരി കപൂർ എന്നൊരു മകളുണ്ട്. എന്നാൽ വിവാഹം അധികനാൾ നീണ്ടുനിന്നില്ല. 2007ൽ ഇരുവരും വിവാഹമോചനം നേടി. അന്ന് മകൾക്ക് വെറും ആറ് വയസ്സായിരുന്നു. വിവാഹമോചനത്തിന് ശേഷവും ഇരുവരും മകൾക്കായി സൗഹൃദം കാത്തുസൂക്ഷിച്ചു. ഇരുവരും ചേർന്നാണ് കാവേരിയെ വളർത്തിയത്.

അടുത്തിടെ ബോബി ഔർ ഋഷി കി ലവ് സ്റ്റോറി എന്ന റൊമാന്റിക് കോമഡി ചിത്രത്തിലൂടെ കാവേരി ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചിരുന്നു. ചിത്രം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് റിലീസ് ചെയ്തത്. ഷാരൂഖ് ഖാൻ നായകനായ കഭി ഹാൻ കഭി നാ എന്ന ചിത്രത്തിലൂടെയാണ് സുചിത്ര മലയാളികൾക്ക് ഉൾപ്പെടെ സുപരിചിതയായത്.

അഭിനയത്തിന് പുറമെ ഗായികയായും എഴുത്തുകാരിയായും തിളങ്ങിയ വ്യക്തിയാണ് സുചിത്ര. മസൂം, മിസ്റ്റർ ഇന്ത്യ, ബാൻഡിറ്റ് ക്വീൻ തുടങ്ങിയ ഇതിഹാസ സിനിമകൾ ഒരുക്കിയ സംവിധായകനാണ് ശേഖർ കപൂർ. എലിസബത്ത് പോലുള്ള ഹോളിവുഡ് ചിത്രങ്ങളും ശേഖർ സംവിധാനം ചെയ്തിട്ടുണ്ട്. വിവാഹമോചനത്തിന് ശേഷം തങ്ങളുടെ തകർന്ന ദാമ്പത്യത്തെ കുറിച്ചും സഹ-പാരന്റിങ്ങിനെ കുറിച്ചുമെല്ലാം സുചിത്ര പലപ്പോഴും തുറന്നു പറഞ്ഞിട്ടുണ്ട്.

Tags:    
News Summary - Suchitra Krishnamoorthi Reveals Mom Begged Her Not To Marry Shekhar Kapur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.