മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രം സന്ദർശിച്ച് ദീപിക പദുകോണും റൺവീർ സിങും; ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ

മുംബൈ: രണ്ടാമത്തെ കുഞ്ഞിനെ വരവേൽക്കാനൊരുങ്ങുന്ന ബോളിവുഡ് താരങ്ങളായ ദീപിക പദുകോണും റൺവീർ സിങും മുംബൈയിലെ പ്രശസ്തമായ സിദ്ധിവിനായക ക്ഷേത്രത്തിൽ ദർശനം നടത്തി. വെള്ളിയാഴ്ച ഉച്ചയോടെയാണ് താരങ്ങൾ ക്ഷേത്രത്തിലെത്തിയത്.

പരമ്പരാഗത വേഷത്തിലാണ് അമ്മയാകാൻ ഒരുങ്ങുന്ന ദീപിക ക്ഷേത്രത്തിലെത്തിയത്. റൺവീർ സിങിന്‍റെ മാതാപിതാക്കളായ ജഗ്ജിത് സിങ് ഭാവ്നാനിയും അഞ്ജു ഭാവ്നാനിയും ഇവർക്കൊപ്പമുണ്ടായിരുന്നു. ക്ഷേത്രത്തിലെത്തിയദീപികയുടെയും റൺവീറിന്‍റെയും ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നത്.

സിദ്ധിവിനായക ക്ഷേത്ര സന്ദർശനത്തിന് തലേദിവസം റൺവീർ സിംഗ് മുംബൈയിലെ പ്രശസ്തമായ ലാൽബാഗ് രാജ പന്തൽ സന്ദർശിച്ചിരുന്നു. വ്യാഴാഴ്ച രാത്രി നടന്ന ഈ സന്ദർശനത്തിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ആയിരം പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് പിന്തുണ നൽകുമെന്ന് റൺവീർ ഈ സന്ദർശനത്തിനിടെ പറയുകയിണ്ടായി.

ഗണേശോത്സവത്തോടനുബന്ധിച്ച് ആയിരക്കണക്കിന് ഭക്തരും ബോളിവുഡ് സെലിബ്രിറ്റികളുമാണ് മുംബൈയിലെ പ്രശസ്തമായ ലാൽബാഗ് രാജ പന്തലിലെത്തുന്നത്. റൺവീർ സിംഗിനും സൽമാൻ ഖാനും പുറമെ അംബാനി കുടുംബാംഗങ്ങളും മറ്റ് പ്രമുഖരും പന്തൽ സന്ദർശിച്ചവരിൽ ഉൾപ്പെടുന്നു.

ദീപിക പദുകോണിനും റൺവീർ സിംഗിനും ഏറെ സന്തോഷം നിറഞ്ഞ വേളയാണിത്. 2024 സെപ്റ്റംബറിലാണ് ദമ്പതികൾക്ക് തങ്ങളുടെ ആദ്യത്തെ പെൺകുട്ടിയായ ദുവ പിറന്നത്. ഇപ്പോൾ ഇവർ രണ്ടാമത്തെ കുട്ടിക്കായുള്ള കാത്തിരിപ്പിലാണ്. 

Tags:    
News Summary - Deepika Padukone and Ranveer Singh visit Siddhivinayak Temple in Mumbai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.