പ്രശസ്ത ഗായികയും സംഗീത സംവിധായകയുമായ ഗൗരി ലക്ഷ്മി വിവാഹിതയായി. വിഷ്വൽ ആർട്ടിസ്റ്റ് കലേഷ് ഗോവിന്ദന്‍ ആണ് വരന്‍. സമൂഹമാധ‍്യമത്തിലൂടെ ഗൗരി ലക്ഷ്മി വിവാഹചിത്രങ്ങൾ പങ്കുവെച്ചതിന് പിന്നാലെ ഇരുവർക്കും വിവാഹാശംസകളുമായി നിരവധി പേരെത്തി.
പതിമൂന്നാം വയസ്സിൽ കാസനോവ എന്ന മലയാളസിനിമക്ക് വേണ്ടി ഗാനരചന നിർവഹിച്ചുകൊണ്ടാണ് ഗൗരി സംഗീതലോകത്ത് ആദ്യ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് തന്‍റെ വേറിട്ട ശബ്ദത്തിലൂടെ നിരവധി ഗാനങ്ങൾ ആലപിച്ച് ഏറെ ശ്രദ്ധ നേടിയെടുത്തു. ഗോദ സിനിമയിലെ `ആരോ നെഞ്ചിൽ' എന്ന ഗാനം ഇന്നും മലയാളികളുടെ പ്ലേലിസ്റ്റുകളിൽ മുന്‍നിരയിലാണ്. സനിമഗാനങ്ങൾക്ക് പുറമേ നിരവധി ആൽബങ്ങളും ഗൗരി നിർമിച്ചിട്ടുണ്ട്.
മികച്ച അഭിനന്ദനങ്ങൾ ലഭിക്കുമ്പോഴും നിരവധി വിമർശനങ്ങളും ഗൗരി ലക്ഷ്മിയുടെ പാട്ടുകളെ തേടിയെത്തി. 2024 ൽ ഇറങ്ങിയ `എന്‍റെ പേര് പെണ്ണ്' എന്ന ഗാനം നിരവധി വിമർശനങ്ങളേറ്റുവാങ്ങി. സംഗീതത്തിന് അതിരുകൾ പാടില്ലെന്ന വിശ്വാസമാണ് ഗൗരി മുറുകെ പിടിച്ചിരുന്നുത്. അതുകൊണ്ട് തനിക്കും തന്‍റെ പാട്ടിനുമെതിരെ വരുന്ന വിമർശനങ്ങളെ ഗൗനിക്കാതെ വീണ്ടും ശക്തമായ മറുപടിയായി നിരവധി പാട്ടുകൾ രചിച്ചും പാടിയും മുന്നേറിക്കൊണ്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.