മുംബൈ: ബോളിവുഡ് സൂപ്പർസ്റ്റാർ ഷാരൂഖ് ഖാൻ അഭിനിയിക്കുന്ന സിദ്ധാർത്ഥ് ആനന്ദിന്റെ ‘കിംഗി’നായി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. ചിത്രത്തിൽ ഇതുവരെ കാണാത്ത കഥാപാത്രത്തെ അവതരിപ്പിക്കുന്നുവെന്ന സൂചന നൽകി ഖാന്റെ 60-ാം ജന്മദിനത്തിൽ ടൈറ്റിൽ ടീസർ പുറത്തിറങ്ങി.
നരച്ച മുടിയും പരുക്കൻ രൂപവുമുള്ള നടനെ പെട്ടെന്ന് തിരിച്ചറിയാൻ കഴിയാത്ത വിധം കാണപ്പെടുന്നു. നീല ഷർട്ടിന് മുകളിൽ കാക്കി കളർ ജാക്കറ്റ് ധരിച്ച് സുന്ദരനായ ഷാരൂഖ് തോളിൽ ഒരു സ്ലിംഗ് ബാഗ് ധരിച്ച് ജയിലിൽ നിന്ന് പുറത്തേക്ക് നടക്കുന്നതാണ് കവർ ചിത്രം.
‘കിംഗ്’ എന്ന നിലയിൽ എല്ലാവരാലും ഭയപ്പെടുന്ന മുൻ ഗുണ്ടാനേതാവിന്റെ കഥാപാത്രത്തെക്കുറിച്ച് ടീസർ സൂചന നൽകുന്നു. ആളുകളെ നിഷ്കരുണം കൊല്ലുന്ന അദ്ദേഹത്തിന്റെ ഭൂതകാല രംഗങ്ങൾ വിഡിയോയിൽ ഉണ്ട്. ഒരു രംഗത്തിൽ വായിൽ രക്തം പുരണ്ട ഒരു കാർഡ് കടിച്ചുപിടിച്ചിരിക്കുന്നു.
ജന്മദിനത്തിൽ ആരാധകരുടെ സ്നേഹാശംസകൾക്കൊപ്പം താരത്തിന് ഇരട്ടി സന്തോഷം പകരുന്നതായി പുതിയ ചിത്രത്തിന്റെ ടൈറ്റിൽ ടീസർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.