മൂന്ന് പതിറ്റാണ്ടുകൾക്ക് മുമ്പാണ് ഷാറൂഖ് ഖാൻ തന്റെ കരിയർ ആരംഭിച്ചത്. ഇന്ത്യൻ സിനിമയുടെ മുഖമായി മാറിയ അദ്ദേഹം ടെലിവിഷനിൽ നിന്നാണ് തുടക്കം കുറിച്ചത്. തന്‍റെ ജനപ്രിയ സിനിമകളിലൂടെ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആരാധകരെ അദ്ദേഹം നേടിയെടുത്തു. ഇന്ന് ഇന്ത്യയിലെ ഏറ്റവും ആരാധിക്കപ്പെടുന്ന സൂപ്പർസ്റ്റാറുകളിൽ ഒരാളായി ഷാറൂഖ് ഖാൻ മാറിയിട്ടുണ്ട്.
ഹുറുൺ ഇന്ത്യ റിച്ച് ലിസ്റ്റ് പ്രകാരം, ഷാറൂഖ് ഖാനാണ് ബോളിവുഡിലെ ഏറ്റവും സമ്പന്നനായ നടൻ. 12,490 കോടി (1.4 ബില്യൺ ഡോളർ)യുടെ ആസ്തിയുമായാണ് ഷാറൂഖ് ബില്യണയർ ക്ലബിൽ ഇടംനേടിയത്. ടെയ്‌ലർ സ്വിഫ്റ്റ് (1.3 ബില്യൺ ഡോളർ), ജെറി സീൻഫെൽഡ് (1.2 ബില്യൺ ഡോളർ), ആർനോൾഡ് ഷ്വാസ്‌നെഗർ (1.2 ബില്യൺ ഡോളർ) എന്നിവരെ മറികടന്ന് അദ്ദേഹം ലോകത്തിലെ ഏറ്റവും സമ്പന്നനായ നടനായി മാറി.
ഷാറൂഖ് ഖാൻ –12,490 കോടി
ജൂഹി ചൗള – 7,790 കോടി
ഹൃതിക് റോഷൻ – 2,160 കോടി
കരൺ ജോഹർ – 1,880 കോടി
അമിതാഭ് ബച്ചൻ – 1,630 കോടി
അഭിനയം, റെഡ് ചില്ലീസ് എന്റർടൈൻമെന്റ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്, അന്താരാഷ്ട്ര ക്രിക്കറ്റ് ടീമുകൾ, ആഡംബര റിയൽ എസ്റ്റേറ്റ്, ആഗോള അംഗീകാരങ്ങൾ എന്നിവയിൽ നിന്നാണ് അദ്ദേഹത്തിന്റെ സമ്പത്ത്. 500ലധികം പേർ ജോലി ചെയ്യുന്ന അദ്ദേഹത്തിന്റെ നിർമാണ കമ്പനിയായ റെഡ് ചില്ലീസ് എന്റർടൈൻമെന്റ് നിരവധി ബോക്സ് ഓഫിസ് ഹിറ്റുകൾ നിർമിച്ചിട്ടുണ്ട്. ഐ.പി.എൽ ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ സഹ ഉടമസ്ഥതയും അന്താരാഷ്ട്ര ക്രിക്കറ്റ് ഫ്രാഞ്ചൈസികളിലെ അദ്ദേഹത്തിന്റെ ഓഹരികളും സമ്പത്ത് വർധിപ്പിച്ചു.
ഇതിനുപുറമെ, ആഡംബര റിയൽ എസ്റ്റേറ്റിലും അദ്ദേഹത്തിന് താൽപ്പര്യമുണ്ട്. 200 കോടി രൂപ വിലമതിക്കുന്ന അദ്ദേഹത്തിന്റെ പ്രശസ്തമായ ബാന്ദ്രയിലെ വീടായ മന്നത്ത്. ലണ്ടൻ, ബെവർലി ഹിൽസ്, ദുബായ്, അലിബാഗ് എന്നിവിടങ്ങളിലെ പ്രോപ്പർട്ടികൾ എന്നിവ അതിന് ഉദാഹരണമാണ്. കൂടാതെ, ബുഗാട്ടി വെയ്‌റോൺ, റോൾസ് റോയ്‌സ് ഫാന്റം, ബെന്റ്‌ലി കോണ്ടിനെന്റൽ ജിടി എന്നിവ അദ്ദേഹത്തിന്റെ ശ്രദ്ധേയമായ കാർ ശേഖരത്തിൽ ഉൾപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.