ഫയൽ ചിത്രം
മുംബൈ: ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാന് ഇന്ന് 56ാം ജന്മദിനം. നിരവധി താരങ്ങളാണ് കിങ് ഖാന് ആശംസകളറിയിച്ചത്. ആഡംബരക്കപ്പൽ മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ മകൻ ആര്യൻ ഖാൻ ജാമ്യം ലഭിച്ച് തിരിച്ചെത്തിയ സാഹചര്യത്തിൽ കൂടിയാണ് ഷാരൂഖിന്‍റെ ജന്മദിനം.
സാധാരണ ഗതിയിൽ ഷാരൂഖിന്‍റെ മുംബൈയിലെ വീടായ മന്നത്തിന് മുന്നിൽ നൂറുകണക്കിന് ആരാധകർ ഒത്തുചേർന്ന് ജന്മദിനം ആഘോഷിക്കാറുണ്ടായിരുന്നു. ഷാരൂഖ് ഇവരെ അഭിവാദ്യം ചെയ്യാറുമുണ്ടായിരുന്നു.
എന്നാൽ, ഇത്തവണ ആര്യൻ ഖാനുമായി ബന്ധപ്പെട്ട വിവാദത്തിന്‍റെ പശ്ചാത്തലത്തിൽ മന്നത്തിനു മുന്നിലെ ആഘോഷങ്ങൾ പൊലീസ് വിലക്കിയിരിക്കുകയാണ്. വീടിന് മുന്നിൽ പൊലീസ് കാവലും ഒരുക്കിയിട്ടുണ്ട്.
അതേസമയം, ഷാരൂഖും കുടുംബവും വീട്ടിലില്ലെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഷാരൂഖ് കുടുംബത്തോടൊപ്പം ജന്മദിനം ആഘോഷിക്കാനായി ആലിബാഗിലേക്ക് പോയെന്ന് മാനേജർ അറിയിച്ചതായി പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.