ഇന്ത്യൻ സംഗീതലോകത്തിലെ ഏറ്റവും സമ്പന്നയായ ഗായിക ആരാണെന്ന് അറിയാമോ. ആശ ഭോസ്ലേ, ശ്രേയ ഘോഷാൽ , നേഹ കക്കർ, സുനിധി ചൗഹാൻ എന്നിവരുടെ പേരാണ് അധികവും ഇടംപിടിക്കുന്നത്. എന്നാൽ ഇവരാരുമല്ല ഇന്ത്യയിലെ ഏറ്റവും സമ്പന്നയായ ഗായിക.
തുൽസി കുമാറാണ് ഇന്ത്യയിലെ ഏറ്റവും സമ്പന്നയായ ഗായിക. ബോളിവുഡിൽ അത്രയധികം സജീവമല്ലാത്ത തുൽസിയുടെ ആസ്തി 210 കോടി രൂപയാണെന്നാണ് റിപ്പോർട്ട്. ടി-സീരീസ് കുടുംബാംഗമാണ് ഇവർ.കുടുംബത്തിന്റെ ബിസിനസില്‍ നിന്നുള്ള വരുമാനമാണ് ഗായികയുടെ ആസ്തിയില്‍ പ്രതിഫലിച്ചിരിക്കുന്നത്.നഴ്സറി റൈമുകളും സ്റ്റോറികളും ഉള്‍പ്പെടെയുള്ള കുട്ടികളുടെ ഉള്ളടക്കം ഫീച്ചര്‍ ചെയ്യുന്ന ടി-സീരീസിന്റെ ഉടമസ്ഥതയിലുള്ള കിഡ്സ് ഹട്ട് എന്ന യൂട്യൂബ് ചാനലും തുളസിയുടെ പേരിലുണ്ട്.
2009-ൽ 'ലവ് ഹോ ജായേ' എന്ന സംഗീത ആൽബത്തിലൂടെയാണ് തുൽസി കുമാർ ഇന്ത്യൻ സംഗീത ലോകത്തേയ്ക്ക് എത്തുന്നത്.ഭൂല്‍ ഭുലയ്യ, റെഡി, ദബാംഗ്, കബീര്‍ സിംഗ്, സത്യപ്രേം കി കഥ തുടങ്ങിയ സിനിമകള്‍ക്കായി ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.സിനിമാ നിര്‍മാതാവും ഗായകനുമായ ഗുല്‍ഷന്‍ കുമാറാണ് തുൽസിയുടെ പിതാവ്. ചലച്ചിത്ര നിർമ്മാതാവുമായ ഭൂഷൺ കുമാർ സഹോദരനാണ്.
രണ്ടാം സ്ഥാനത്ത് ഗായിക ശ്രേയ ഘോഷാലാണ്. 180 മുതൽ 185 കോടിവരെയാണ് ശ്രേയയുടെ ആസ്തി. മൂന്നാം സ്ഥാനത്ത് സുനിധി ചൗഹാൻ ആണ്. 100 കോടി രൂപ മുതല്‍ 110 കോടി രൂപ വരെയാണ് ഗായികയുടെ ആസ്തി.ഇതിഹാസ ഗായിക ആശ ഭോസ്ലെ ആണ് തൊട്ടുപിന്നിൽ.80-100 കോടി രൂപയാണ് ആശ ഭോസ്ലെയുടെ ആസ്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.