ഊഫ് എന്താണിത്! 75ലും ഫിറ്റ്നെസ് ഫ്രീക്കായി രാകേഷ് റോഷൻ; വൈറലായി വ്യായാമ വിഡിയോ

വാർദ്ധക്യം എങ്ങനെയായിരിക്കണമെന്ന് ചലച്ചിത്ര നിർമാതാവും ഹൃതിക് റോഷന്‍റെ പിതാവുമായ രാകേഷ് റോഷൻ കാണിച്ചുതരുന്നു. അടുത്തിടെ അദ്ദേഹം തന്റെ ഇൻസ്റ്റാഗ്രാമിൽ കടുത്ത വ്യായമ മുറകൾ പരിശീലിക്കുന്ന ഒരു വിഡിയോ പങ്കുവെച്ചു. പ്രായം ഒരു സംഖ്യ മാത്രമാണെന്ന് കാണിച്ചുതന്ന സംവിധായകന്‍റെ വീഡിയോ നിരവധി ഫിറ്റ്നസ് ഫ്രീക്കുകൾക്ക് പ്രചോദനമായി മാറിയിരിക്കുകയാണ്.

ബോക്സിങ് ചെയ്യുന്നതും പഞ്ചുകൾ കാണിക്കുന്നതുമാണ് വിഡിയോയുടെ തുടക്കം. തുടർന്ന് ലെഗ് വ്യായാമങ്ങൾ, കേബിൾ റോ, ഒരു എക്സർസൈസ് ബോൾ ഉപയോഗിച്ച് പുൾ-അപ്പുകൾ, ലെഗ് സ്ട്രെച്ചുകൾ, ഹൈ കിക്കുകൾ എന്നിവയെല്ലാം രാകേഷ് റോഷന്‍ ചെയ്യുന്നുണ്ട്. വര്‍ക്ക് ഔട്ട് ഔട്ട്ഫിറ്റും, വെളുത്ത സ്പോര്‍ട്സ് ഷൂസുമാണ് വേഷം. ഒപ്പം ജിം ട്രെയിനറെയും കാണാം.

നിരവധി ബോളിവുഡ് സെലിബ്രിറ്റികളും ആരാധകരും രാകേഷ് റോഷന്‍റെ ഫിറ്റ്നസ് ദിനചര്യയെ പ്രശംസിച്ച് എത്തുന്നുണ്ട്. ഉരുക്കുമനുഷ്യൻ... സത്യത്തില്‍ ഇത് പ്രചോദനമാണ്, കൂടുതൽ ശക്തി ലഭിക്കട്ടെ പപ്പാ എന്നാണ് രാകേഷ് റോഷന്റെ മകൾ സുനൈന റോഷൻ പറഞ്ഞത്. ഊഫ് എന്താണിത്! എന്നാണ് ഹൃത്വിക് റോഷൻ എഴുതിയത്. സുനിൽ ഷെട്ടി, ആക്ഷൻ കൊറിയോഗ്രാഫർ ഷാം കൗഷ, നടൻ രവി ബെൽ എന്നിവരും കമന്റ് ചെയ്തിട്ടുണ്ട്. 

Tags:    
News Summary - Rakesh Roshan goes fitness free at 75; workout video goes viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.