മുൻ ഐ.എസ്. ആർ.ഒ ശാസ്ത്രഞ്ജൻ നമ്പി നാരായണന്റെ ജീവിതത്തെ ആസ്പദമാക്കി നടൻ ആർ. മാധവൻ സംവിധാനം ചെയ്ത' റോക്കട്രി: ദ നമ്പി എഫക്ട് എന്ന ചിത്രത്തിനാണ് മികച്ച ഫീച്ചർ ഫിലിമിനുളള ദേശീയ പുരസ്കാരം ലഭിച്ചത്. മാധവൻ തന്നെയാണ് ചിത്രത്തിൽ നമ്പി നാരായണനെ അവതരിപ്പിച്ചത്. ഇപ്പോഴിതാ 'റോക്കട്രി: ദ നമ്പി എഫക്ടിന്റെ നേട്ടത്തിൽ സന്തോഷം പങ്കുവെക്കുകയാണ് നടൻ.
അവിസ്മരണീയമായ നിമിഷമെന്നാണ് പുരസ്കാരനേട്ടത്തെക്കുറിച്ച് നടൻ മിഡ് ഡേക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. 'റോക്കട്രിക്ക് മികച്ച ചിത്രത്തിനുള്ള ഈ ശ്രേഷ്ടമായ പുരസ്കാരം ലഭിച്ചതിൽ എനിക്ക് അഭിമാനമുണ്ട്. ഈ ചിത്രം എന്റെ ഹൃദയത്തോട് ചേർന്നു നിൽക്കുന്നു. എന്റെ ആദ്യത്തെ സംവിധാന സംരംഭമാണിത്. ഈ പുരസ്കാരം ജീവിതത്തിലെ യഥാർഥ ഹീറോ നമ്പി നാരായണന് സമർപ്പിക്കുന്നു. കൂടാതെ ഈ അവസരത്തിൽ തന്റെ ടീം അംഗങ്ങൾക്കും ആരാധകർക്കും നന്ദി അറിയിക്കുന്നു- നടൻ പറഞ്ഞു
ഇത് തനിക്ക് അവിസ്മരണീയമായ നിമിഷമാണ്. ചന്ദ്രയാൻ 3 വിജയകരമായി ലാൻഡ് ചെയ്ത അതേ സമയത്താണ് നമ്പി ഇഫക്ടിന് ദേശീയ പുരസ്കാരം ലഭിച്ചത്. രാജ്യം മുഴുവൻ അഭിമാനിക്കുന്ന സമയമാണിത്- മാധവൻ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.