പുഷ്പ താരം ദാലി ധനഞ്ജയ വിവാഹിതനായി; വധു ഡോക്ടറാണ്

തെന്നിന്ത്യൻ താരം ദാലി ധനഞ്ജയ വിവാഹിതനായി. ഡോക്ടർ ധന്യതാ ഗൗരക്ലറാണ് വധു. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ മൈസൂരിൽ വെച്ചായിരുന്നു ചടങ്ങുകൾ നടന്നത്. വിവാഹ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വൈറലാണ്. സിനിമ സഹപ്രവർത്തകർക്കും സുഹൃത്തുക്കൾക്കും വേണ്ടി വിവാഹസ്ത്കാരം സംഘടിപ്പിച്ചിരുന്നു.കന്നഡ, തെലുങ്ക് സിനിമകളിലെ പ്രമുഖ താരങ്ങളും വിവിധ രാഷ്ട്രീയ നേതാക്കളും പങ്കെടുത്തു.

തെലുങ്ക്, കന്നഡ എന്നീ ഭാഷ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് ദാലി ധനഞ്ജയ. സിനിമ നിർമാതാവ് കൂടിയാണ്. 2013 ൽ പുറത്തിറങ്ങിയ ഡയറക്ടേഴ്സ് സ്പെഷ്യൽ എന്ന കന്നഡ ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. അല്ലു അർജുൻ ചിത്രം പുഷ്പയിലും ഭാഗമായിരുന്നു. ഉത്തരകാണ്ഡ എന്ന കന്നഡ ചിത്രമാണ് ഇനി നടന്റേതായി പുറത്തിറങ്ങാനുള്ളത്.

Tags:    
News Summary - Pushpa Actor Daali Dhananjaya Ties The Knot With Doctor Dhanyatha Gauraklar At Mysore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.