ഹൈദരാബാദ്: അല്ലു അർജുന്‍റെ കരിയർ ബെസ്റ്റ് സിനിമകളിലൊന്നായ പുഷ്പ 2വിന്‍റെ പ്രീമിയറിനിടെ 2024ൽ തിക്കിലും തിരക്കിലും പെട്ട് ഒരു സ്ത്രീ മരിച്ച സംഭവത്തിൽ സമൻസ് ലഭിച്ചതിനെ തുടർന്ന് താരം സിറ്റി കോടതിയിൽ ഹാജരായി. അല്ലു അർജുൻ ഉൾപ്പെടെ 25 പ്രതികൾക്കെതിരെ 2025 ഡിസംബറിൽ ഹൈദരാബാദ് പൊലീസ് സമർപ്പിച്ച കുറ്റപത്രം പരിഗണിച്ച കോടതി , 22-ാം തിയതി ഹാജരാകാൻ അല്ലു അർജുന് സമൻസ് അയച്ചിരുന്നു.
അല്ലു അർജുൻ കോടതി നടപടിക്രമങ്ങളിൽ ഓൺലൈൻ മുഖാന്തരമാണ് ഹാജരായത്. കേസിലെ മറ്റ് പ്രതികൾ നേരിട്ട് ഹാജരായി. കോടതി ജൂലൈ ആറിലേക്ക് കേസ് മാറ്റിയിട്ടുണ്ട്. കുറ്റപത്രത്തിൽ തിയേറ്റർ ഉടമ, മാനേജർ, ഗേറ്റ് കീപ്പർ, എന്നിവരെ 1 മുതൽ 10 വരെയുള്ള പ്രതികളായും അല്ലു അർജുനെ 11-ാം പ്രതിയായുമാണ് ഉൾപ്പെടുത്തിയത്.
2024 ഡിസംബർ 4-ന് ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. . അല്ലു അർജുനെ കാണാൻ ആരാധകർ കൂട്ടത്തോടെ ഇരച്ചുകയറിയതിനെ തുടർന്നുണ്ടായ അപകടത്തിൽ രേവതി (35) എന്ന സ്ത്രീ മരണപ്പെടുകയും അവരുടെ എട്ടു വയസ്സുകാരനായ മകന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. കേസിൽ അറസ്റ്റിലായ അല്ലു അർജുൻ പിന്നീട് ജാമ്യത്തിൽ ഇറങ്ങിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.