Posted On
date_range Updated On
date_range ഇതാണ് ലാളിത്യം; സ്വയം കുട ചൂടിയ മോദിയെ പുകഴ്ത്തി പ്രിയദർശനും കങ്കണയും, വിമർശനവുമായി നെറ്റിസൺസ്
ന്യൂഡൽഹി: പെഗാസസ് ഫോൺ ചോർത്തലിനെതിരെ കേന്ദ്രസർക്കാറിനെതിരെ വിമർശങ്ങൾ ശക്തമാകുന്നതിനിടെ പ്രധാനമന്ത്രിയുടെ ലാളിത്യത്തെ പുകഴ്ത്തി സംവിധായകൻ പ്രിയദർശനും ബോളിവുഡ് നടി കങ്കണ റണാവത്തും. മഴയത്ത് കുടപിടിച്ച് പാര്‍ലമെന്റിലെത്തി മാധ്യമങ്ങളെ കാണുന്ന മോദിയുടെ ചിത്രം പങ്കുവച്ചാണ് പ്രിയദര്‍ശനും നടി കങ്കണയും മോദിയുടെ എളിമയെ പുകഴ്ത്തിയത്.
പ്രധാനമന്ത്രിയുടെ ലാളിത്യത്തെ പ്രശംസിക്കുന്നുവെന്ന അടിക്കുറിപ്പോടെയാണ് പ്രിയദർശൻ ഫോട്ടോ ഫേസ്ബുക്കിൽ പങ്കുവെച്ചത്. സുഖവും ആഡംബരവും ആരെയും മികച്ച മനുഷ്യരാക്കില്ല. മറിച്ച് സ്വഭാവശുദ്ധിയാണ് നല്ല മനുഷ്യനെ സൃഷ്ടിക്കുന്നതെന്നാണ് കങ്കണ കുറിച്ചത്.
കുറിപ്പ് പങ്കുവെച്ചതിന് പിന്നാലെ പ്രിയദർശനെയും കങ്കണയെയും വിമർശിച്ച് നിരവധി പേരാണ് രംഗത്തെത്തുന്നത്. ദേശീയ പുരസ്കാരത്തിനായാണ് പ്രിയദർശന്റെ പോസ്റ്റെന്നാണ് നെറ്റിസൺസിന്റെ ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.